കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ചെന്ന് പറഞ്ഞത് സ്വന്തം ചാനല്‍: ജയ ടിവിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: മുഖ്യമന്ത്രി ജയലളിത മരിച്ചു എന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് തമിഴ്‌നാട്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തമിഴ് ചാനലുകളില്‍ ജയലളിതയുടെ മരണവാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ അപ്പോളോ ആശുപത്രിയില്‍ നിന്നും വാര്‍ത്താക്കുറിപ്പ് വന്നു, വാര്‍ത്തകള്‍ തെറ്റാണ് ജയലളിത മരിച്ചിട്ടില്ല.

Read Also: ജയലളിത അന്തരിച്ചെന്ന് ടിവി ചാനലുകള്‍, ഇല്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍!

ജയലളിതയുടെ മരണവാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് അധികൃതരും പറഞ്ഞു. എന്നാല്‍ ആരൊക്കെയാണ് ഈ വാര്‍ത്ത നല്‍കിയത്. ബ്രേക്കിങ് ന്യൂസ് കൊടുത്ത പത്രക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ, നോക്കൂ...

വാര്‍ത്ത കൊടുത്തവരില്‍ ജയ ടിവിയും

വാര്‍ത്ത കൊടുത്തവരില്‍ ജയ ടിവിയും

ജയലളിതയുടെ സ്വന്തം നാടായ തമിഴ്‌നാട്ടിലെ ടി വി ചാനലുകളാണ് മുഖ്യമന്ത്രി മരിച്ചതായുള്ള വാര്‍ത്ത പുറത്ത് വിട്ടത്. അതില്‍ ജയലളിതയുടെ പേരിലുള്ള ജയ ടി വിയും ഉണ്ടായിരുന്നു. സെല്‍വി ജയലളിത മരണപ്പെട്ടു എന്നായിരുന്നു ജയ ടിവിയിലെ ബ്രേക്കിംഗ് ന്യൂസ്.

വാര്‍ത്ത നിഷേധിച്ച് ജയ ടിവി

വാര്‍ത്ത നിഷേധിച്ച് ജയ ടിവി

അപ്പോളോ ആശുപത്രിയില്‍ നിന്നും ജയലളിതയുടെ മരണവാര്‍ത്ത തെറ്റാണെന്ന് പ്രസ് റിലീസ് വന്നതോടെ കഥ മാറി. ഇതിന് തൊട്ടുപിന്നാലെ ജയ ടി വി വാര്‍ത്ത പിന്‍വലിച്ചു. മറ്റ് ചാനലുകളില്‍ പോകുന്ന ജയയുടെ മരണവാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ ചാനല്‍ തങ്ങള്‍ ഈ വാര്‍ത്ത കൊടുത്തിട്ടേ ഇല്ല എന്ന് നിഷേധിക്കുകയും ചെയ്തു.

വാര്‍ത്ത സ്ഥിരീകരിച്ചത് ജയ കണ്ട്

വാര്‍ത്ത സ്ഥിരീകരിച്ചത് ജയ കണ്ട്

മറ്റ് തമിഴ് പോര്‍ട്ടലുകളിലും ചാനലുകളിലും വാര്‍ത്ത കണ്ടെങ്കിലും ഇത് വിശ്വസിക്കാന്‍ ആളുകള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വിയില്‍ തന്നെ വാര്‍ത്ത കണ്ടതോടെ ആളുകള്‍ ജയലളിതയുടെ മരണവിവരം വിശ്വസിക്കുകയായിരുന്നു. ജയലളിതയുടെ കാര്യത്തില്‍ ജയ ടി വി പറയുന്നതാണ് സത്യം എന്ന് വിശ്വസിച്ചവരെ കുറ്റം പറയാന്‍ പറ്റുമോ.

വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

ജയലളിതയുടെ മരണവാര്‍ത്ത തങ്ങള്‍ കൊടുത്തിട്ടേ ഇല്ല എന്ന് മലക്കം മറിഞ്ഞ ജയ ടി വിയെ വലിച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഇപ്പോള്‍. ജയ ടിവിയുടെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും ഇപ്പോള്‍ വൈറലാകുന്നുണ്ട്. ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെയുടെ ഔദ്യോഗിക ചാനല്‍ പോലെയാണ് ജയ ടിവി

കൊടി താഴ്ത്തിക്കെട്ടിയത് എന്തിന്

കൊടി താഴ്ത്തിക്കെട്ടിയത് എന്തിന്

ജയലൡത മരിച്ചു എന്ന വാര്‍ത്തകള്‍ വിശ്വസിച്ചത് സാധാരണ ജനങ്ങള്‍ മാത്രമല്ല, ജയലളിതയുടെ സ്വന്തം പാര്‍ട്ടിയായ എ ഐ എ ഡി കെയുടെ നേതാക്കളും ഇതില്‍പ്പെടും. പാര്‍ട്ടി ആസ്ഥാനത്ത് പതാക താഴ്ത്തിക്കെട്ടിയതും ഈ വാര്‍ത്ത വിശ്വസിച്ചിട്ടല്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ജയലളിത മരിച്ചിട്ടില്ല എന്ന വാര്‍ത്ത വന്നതോടെ പതാക പൂര്‍വ്വസ്ഥിതിയിലാക്കുകയായിരുന്നു.

English summary
Screengrabs of Jaya television's subsidiary channel Jaya Plus allegedly broadcasting a slide announcing Tamil Nadu Chief Minister J Jayalalithaa's death kept social media buzzing through late Monday evening. The channel had earlier denied broadcasting any news on Jayalalithaa's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X