കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ട്വിസ്റ്റ്: ജയലളിതയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍!

Google Oneindia Malayalam News

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ല. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനമെടുത്തു. വിധാന്‍ സൗധയില്‍ തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

ഈയാഴ്ച തന്നെ ജയലളിതയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മ കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കാനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സുപ്രീംകോടതിയിലും ആചാര്യ തന്നെയാവും പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നാണ് അറിയുന്നത്.

jayalalithaa

സംസ്ഥാന - ദേശീയ രാഷ്ട്രീയ രംഗങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച അനധികൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ മാസം 11 നാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. കൂട്ടു പ്രതികളായ ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.

കുറ്റവിമുക്തയാക്കപ്പെട്ട ജയലളിത അധികം വൈകാതെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. മേയ് 23നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ഇത് അഞ്ചാം തവണയാണ് ജയലളിത മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ജയലളിത വീണ്ടും നിയമസഭയിലേക്ക് മത്സരിക്കും. ജൂണ്‍ 27നാണ് ഇവിടെ തിരഞ്ഞെടുപ്പ്.

English summary
The Karnataka cabinet has finally decided to file an appeal in the Supreme Court chal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X