കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ നേതൃമാറ്റം; ഒ പനീര്‍ശെല്‍വം വീണ്ടും മുഖ്യമന്ത്രിയായേക്കും

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ മുതിര്‍ന്ന നേതാവ് ഒ പനീര്‍ശെല്‍വം ഗവര്‍ണറെ കാണും. ജയലളിത ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് ഈ നീക്കം.

ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ കഴിയേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയനീക്കം സജീവമായത്. ഇ.പഴനിസ്വാമിയോ പനീര്‍ശെല്‍വമോ മുഖ്യമന്ത്രിയാകും എന്നാണു സൂചന. രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്ന പനീര്‍ശെല്‍വത്തിനാണ് സാധ്യത കൂടുതല്‍.

ops

മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കം ചെറുക്കാന്‍ കൂടിയാണ് എഐഎഡിഎംകെ നേതൃമാറ്റത്തിനൊരുങ്ങുന്നത്.

രണ്ട് ആഴ്ചയായി അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലം ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയലളിതയ്ക്ക് കൃത്രിമ ശ്വാസോച്ഛോസം ആണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കരളിനെ രോഗം ബാധിച്ചതിനാല്‍ ദീര്‍ഘകാലം ചികിത്സവേണ്ടിവന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Jayalalithaa still in hospital, but AIADMK might not go for an interim CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X