ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ്; എല്ലാം പരസ്യം, ഒന്നും ഒളിക്കാനില്ല, ദൃശ്യങ്ങള്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ഊട്ടി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിവാദങ്ങള്‍ നിറഞ്ഞ കോടനാട് എസ്‌റ്റേറ്റിന്റെ അകത്തളങ്ങളിലെ ദൃശ്യങ്ങള്‍ പുറത്ത്. നിരവധി വിവാദങ്ങളില്‍ കത്തി നിന്ന നീലഗിരി ജില്ലയിലെ ഈ എസ്റ്റേറ്റിന്റെ ചിത്രം ആദ്യമായാണ് പുറത്തുവരുന്നത്.

തമിഴ്ചാനലായ പുതിയ തലമുറൈ ആണ് എസ്റ്റേറ്റിലെയും ബംഗ്ലാവിലെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്. നീലഗിരി ജില്ലയില്‍ കോടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്‌റ്റേറ്റിന്റെ ആദ്യ ഭാഗത്തെത്താം.

Kodanadu

862 ഏക്കറാണ് എസ്‌റ്റേറ്റ്. തേയില തോട്ടത്തിന് നടുവിലെ കുന്നിന്‍ മുകളിലാണ് ജയലളിതയുടെ അവധികാല വസതിയായ ബംഗ്ലാവ്. ഇവിടെ ഇരുന്നാണ് വേനലില്‍ ജയലളിത തമിഴ്‌നാടിന്റെ ഭരണം നിയന്ത്രിച്ചിരുന്നത്.

ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള താമസസ്ഥലം, ആശുപത്രി, ഓഫീസ്, തേയില ഫാക്ടറി എന്നിവയെല്ലാം അടങ്ങിയ ഈ എസ്റ്റേറ്റില്‍ അടുത്തിടെ നടന്ന കാവല്‍കാരന്റെ കൊലപാതകവും തുടര്‍ന്നുള്ള പ്രതികളുടെ മരണവും ഏറെ വിവാദമായിരുന്നു.

English summary
Jayalalitha's kodanad estate first visuals out
Please Wait while comments are loading...