കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യത

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആടിയുലഞ്ഞ് ബിജെപിയുടെ സഖ്യകക്ഷികള്‍. പ്രധാന സഖ്യകക്ഷിയായ ജെഡിയുവിലെ നേതാവ് രാജിവച്ചു. ബിഹാറിലെ ജെഡിയുവില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നും ഒട്ടേറെ നേതാക്കള്‍ രാജിവയ്ക്കുമെന്നുമാണ് വിവരം.

ജെഡിയു ന്യൂനപക്ഷ സെല്‍ ജനറല്‍ സെക്രട്ടറി ഷാഹിദ് ഖവജയാണ് രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. നേരത്തെ ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു....

ജെഡിയു പിന്തുണ

ജെഡിയു പിന്തുണ

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജെഡിയു ബില്ലിനെ പിന്തുണച്ചിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജെഡിയുവില്‍ രാജിവയ്ക്കുന്ന ആദ്യ പ്രധാന നേതാവാണ് ഷാഹിദ് ഖവജ. കൂടുതല്‍ നേതാക്കള്‍ രാജിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ടുബാങ്ക് മുസ്ലിംകള്‍

വോട്ടുബാങ്ക് മുസ്ലിംകള്‍

ജെഡിയുവിന്റെ പ്രധാന വോട്ടുബാങ്കാണ് മുസ്ലിംകള്‍. ബില്ലിനെ പിന്തുണച്ചത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ജെഡിയു നേതൃത്വത്തിനുണ്ട്. ജെഡിയുവിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായിട്ടാണ് നിതീഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഖവജ പറഞ്ഞു. പാര്‍ട്ടി ഭരണഘടന മതനിരപേക്ഷതയില്‍ ഊന്നിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.

എതിര്‍ത്ത് പ്രശാന്ത് കിഷോര്‍

എതിര്‍ത്ത് പ്രശാന്ത് കിഷോര്‍

പൗരത്വ നിയമം, പൗരത്വ പട്ടിക എന്നീ വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഡിയു ദേശീയ വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ രംഗത്തുവന്നിരുന്നു. ബില്ലിനെ പിന്തുണച്ച പാര്‍ട്ടി നിലപാട് ശരിയായില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

എല്‍ജെപിയിലും ഭിന്നത

എല്‍ജെപിയിലും ഭിന്നത

പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കിഷോര്‍ രാജിവച്ചെങ്കിലും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ബിഹാറിലും പ്രതിഷേധം ശക്തമാണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി സമരവുമായി മുന്നിലുണ്ട്. ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയിലും ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

English summary
JDU Leader Tenders Resignation over Nitish Kumar's Stand on CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X