• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാര്‍ഖണ്ഡ് പിടിക്കുമെന്ന് കോണ്‍ഗ്രസ്; പ്രതിപക്ഷ വിശാല സഖ്യത്തില്‍ 3 പാര്‍ട്ടികള്‍, ഇടതുമായും ചര്‍ച്ച

ദില്ലി: ജാര്‍ഘണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പ് ആവശേത്തിലേക്ക് കടന്നിരിക്കുയാണ്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് നവംബര്‍ 30 മുതല്‍ 5 ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍റെ തീരുമാനം. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍.

2014 ലും അഞ്ച് ഘട്ടങ്ങങ്ങളിലായിട്ടായിരുന്നു വേട്ടെടുപ്പ് നടത്തിയത്. നവംബര്‍ 30, ഡിസംബര്‍ 7, 12, 16,20 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തിയ്യതികള്‍. അധികാരം നിലനിര്‍ത്താമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോള്‍ പ്രാദേശിക കക്ഷികളുമായി സംഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നിയമസഭയില്‍

നിയമസഭയില്‍

2020 ജനുവരി 5 ന് കാലാവധി കഴിയുന്ന ജാര്‍ഖണ്ഡ നിയമസഭയില്‍ ആകെ 81 സീറ്റുകളാണ് ഉള്ളത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ(എ ജെ എസ് യു) പിന്തുണയോടെ അധികാരം പിടിക്കുകയായിരുന്നു. 17 സീറ്റാണ് എ ജെ എസ് യുവിന് ഉള്ളത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

മുഖ്യമന്ത്രി രുഘബര്‍ദാസിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സംസ്ഥാനത്ത് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 14 ലോക്സാഭാ സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 11 ല്‍ ബിജെപിയും 1 ല്‍ എ ജെ എസ് യുവും വിജയിച്ചു. കോണ്‍ഗ്രസിന്‍റെയും ജെഎംഎമ്മിന്‍റേയും വിജയം ഓരോ സീറ്റില്‍ ഒതുങ്ങി.

മറുപടി നല്‍കും

മറുപടി നല്‍കും

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ജെഎംഎം, ആര്‍ജെഡി എന്നിവയുമായി ചേര്‍ന്ന് വിശാല പ്രതിപക്ഷ സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ ജാര്‍ഖണ്ഡ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

വിശാല സഖ്യം

വിശാല സഖ്യം

ജെ​എംഎമ്മിന് 16 ഉം കോണ്‍ഗ്രസിന് 6 ഉം അംഗങ്ങളാണ് നിലവില്‍ ജാര്‍ഖണ്ഡ് നിയമസഭായില്‍ ഉള്ളത്. വിശാല സഖ്യത്തിനിടയില്‍ സീറ്റ് ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞെന്നാണ് സൂചന. ആര്‍ജെഡിക്ക് വിട്ടുനല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുന്നത്. ഇത് പരിഹരിച്ച് വെള്ളിയാഴ്ചയോടെ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.

ഹേമന്ത് സോറനുമായി കൂടിക്കാഴ്ച്ച

ഹേമന്ത് സോറനുമായി കൂടിക്കാഴ്ച്ച

സീറ്റ് വീതംവെയ്പ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജാര്‍ഖണ്ഡ‍് പിസിസി പ്രസിഡന്‍റ് രാമേശ്വര്‍ ഓറോണ്‍, കോണ്‍ഗ്രസ് നിയസഭാ കക്ഷി നേതാവ് ആലംഗീര്‍ ആലം എന്നിവര്‍ ജെഎംഎം അധ്യക്ഷന്‍ ഹേമന്ത് സോറനുമായി കഴിഞ്ഞ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ജെഎംഎം നയിക്കും

ജെഎംഎം നയിക്കും

സഖ്യത്തെ ജെഎംഎം നയിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 50 ശതമാനം സീറ്റിലും ജെഎംഎം മത്സരിച്ചേക്കും. 25 മുതല്‍ 30 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത. 2014 തനിച്ച് മത്സരിച്ച കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു.

ആര്‍ജെഡിയുടെ ആവശ്യം

ആര്‍ജെഡിയുടെ ആവശ്യം

വിശാല സഖ്യത്തില്‍ 6-7 സീറ്റുകളിലാണ് ആര്‍ജെഡി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 15 സീറ്റുകളെങ്കിലും തങ്ങള്‍ക്ക് വിട്ടുതരണമെന്ന ആവശ്യം ആര്‍ജെഡി കോണ്‍ഗ്രസിനേയും ബിജെപിയേയും അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള അന്തിമ ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡില്‍ അധികാരം പിടിക്കാന്‍ വിശാല സഖ്യത്തിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശ വാദം.

ഇടതുപാര്‍ട്ടികളേയും

ഇടതുപാര്‍ട്ടികളേയും

ഇടതുപാര്‍ട്ടികളേയും സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസും ജെഎംഎമ്മും ശ്രമിക്കുന്നുണ്ട്. സീറ്റുകളുടെ എണ്ണത്തില്‍ ധാരണയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇവരും വിശാല സഖ്യത്തിന്‍റെ ഭാഗമായേക്കും. നിലവില്‍ രണ്ട് അംഗങ്ങളാണ് ഇടതുപക്ഷത്തിന് ജാര്‍ഖണ്ഡ് നിയമസഭയില്‍ ഉള്ളത്.

ധാരണയിലെത്തിയില്ല

ധാരണയിലെത്തിയില്ല

അതേസമയം, നേരത്തെ വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായിരുന്ന ബാബുള്‍ റാം മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച ഇത്തവണ തനിച്ച് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിശാല സഖ്യത്തിന്‍റെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജെവിഎമ്മുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

65 പ്ലസ്

65 പ്ലസ്

അതേസമയം. 65 പ്ലസ് എന്ന പദ്ധതി പ്രഖ്യാപിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടേണ്ടി വന്നതിന്‍റെ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡില്‍ അങ്ങേയറ്റം കരുതലോടെയാണ് ബിജെപി കാര്യങ്ങള്‍ നീക്കുന്നത്.

രണ്ട് മണ്ഡലങ്ങളില്‍

രണ്ട് മണ്ഡലങ്ങളില്‍

മുഖ്യമന്ത്രി രഘുബര്‍ ദാസ് രണ്ട് സീറ്റുകളില്‍ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിനിധീകരിക്കുന്ന ജാംഷെഡ്പൂര്‍ ഈസ്റ്റില്‍ നിന്നും റാഞ്ചി അല്ലെങ്കില്‍ ധന്‍ബാദ് എന്നീ സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്.

അയോധ്യ വിധി: യുപി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി രഞ്ജന്‍ ഗോഗൊയി ഇന്ന് കൂട്ടിക്കാഴ്ച്ച നടത്തും

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള കല്ലുകൊത്തൽ നിർത്തിവെച്ച് വിഎച്ച്പി; 3 പതിറ്റാണ്ടിനിടെ ആദ്യം

English summary
jharkhand assembly election; congress jmm seat sharing talks in final stages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X