ബിജെപി അധ്യക്ഷന്റെ മകന്‍, പീഡന കേസിലെ 'പ്രതി'(?), വിവാഹം കഴിച്ചത് 11 കാരിയെ...
റാഞ്ചി: ഝാര്‍ഖണ്ഡിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വിവാഹം കഴിച്ചത് 11 വയസ്സുള്ള പെണ്‍കുട്ടിയെ. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ടും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപി സംസ്ഥാന പ്രസിഡന്റ് താല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടിയുടെ വിവാഹമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നേരത്തെ നിശ്ചയിച്ച വിവാഹം മുടങ്ങിയ സാഹചര്യത്തില്‍ ഇയാള്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു എന്നാണ് വാര്‍ത്തകള്‍.

മുന്ന മറാണ്ടി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് നേരത്തെ നിശ്ചയിച്ച വിവാഹം മുടങ്ങിയതത്രെ. ജൂണ്‍ 27 നാണ് ഇയാള്‍ 11 കാരിയെ വിവാഹം കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 29 ന് വിവാഹം സത്കാരം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്നയ്‌ക്കെതിരെ ലൈംഗിക ആരോപണവുമായി വേറെ രെു പെണ്‍കുട്ടി കൂടി രംഗത്തുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പരാതി. പെണ്‍കുട്ടി കോടതിയേയും വനിത കമ്മീഷനേയും സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മുന്നയുടെ വിവാഹ സത്കാരത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസും പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ വിവാദം ഭയന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്‍മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും ഝാര്‍ഖണ്ഡില്‍ ബിജെപിയ്ക്ക് ഇത് അത്ര നല്ല കാലം അല്ല. സംസ്ഥാന വനിത കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. താല മറാണ്ടിയ്ക്കും മകന്‍ മുന്ന മറാണ്ടിയ്‌ക്കെതിരേയും നടപടി ആവശ്യപ്പെട്ട് ഒട്ടേറെ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications