Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; ജാര്‍ഖണ്ഡിലെ ബിജെപിയുടെ പ്രകടന പത്രിക

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ നല്‍കും എന്നതാണ് പ്രകടന പത്രികയിലെ പ്രധാന ആകര്‍ഷണം. ഓരോ വീടിനും 500 രൂപ നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍, പ്രതിവര്‍ഷം 2 സൗജന്യ സിലിണ്ടറുകള്‍ എന്നിവയും വാഗ്ദാനങ്ങളിലുണ്ട്.

നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തിയ ആദിവാസികളുടെ ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കും, ആദിവാസികളെ വിവാഹം കഴിക്കുന്ന നുഴഞ്ഞുകയറ്റക്കാരുടെ കുട്ടികള്‍ക്ക് ഗോത്ര പദവി ലഭിക്കുന്നത് തടയും എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. ഏകീകൃത സിവില്‍ കോഡിന്റെ (യുസിസി) പരിധിയില്‍ നിന്ന് ആദിവാസികളെ മാറ്റിനിര്‍ത്തുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

Jharkhand Election 2024

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ സംവിധാനമുണ്ടാക്കും എന്നും ബി ജെ പി പ്രകടന പത്രികയില്‍ അവകാശപ്പെടുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് 5 ലക്ഷം സ്വയം തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും, 2,87,500 സര്‍ക്കാര്‍ തസ്തികകളിലെ നിയമനം അധികാരത്തിലേറി ഉടന്‍ നടപ്പാക്കും എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. നിലവിലെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ആദിവാസികള്‍ സുരക്ഷിതരല്ല എന്ന് അമിത് ഷാ പറഞ്ഞു.

ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റം ബിജെപി തടയുമെന്നും അദ്ദേഹം പറഞ്ഞു. 'ഹേമന്ത് സോറന്റെ സര്‍ക്കാരിന്റെ കാലത്ത് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ സുരക്ഷിതരല്ല. സന്താല്‍ പര്‍ഗാനയിലെ ആദിവാസികളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. നുഴഞ്ഞുകയറ്റക്കാര്‍ ഇവിടെ വന്ന് നമ്മുടെ പെണ്‍മക്കളെ പ്രലോഭിപ്പിച്ച് വിവാഹം കഴിച്ച് ഭൂമി കൈവശപ്പെടുത്തുന്നു,' അമിത് ഷാ ആരോപിച്ചു.

ഇത് അവസാനിപ്പിച്ചില്ലെങ്കില്‍, ജാര്‍ഖണ്ഡിന്റെ സംസ്‌കാരമോ ഇവിടെയുള്ള തൊഴിലും ഭൂമിയും പെണ്‍മക്കളും സുരക്ഷിതമാകില്ല എന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു. ലോഹര്‍ദാഗയില്‍ കന്‍വാരികളെ ആക്രമിച്ചു, രാമനവമിയില്‍ കീര്‍ത്തനവും ഭജനയും നിരോധിച്ചു, രാമനവമി ഘോഷയാത്രയില്‍ കല്ലേറുണ്ടായി, അദ്ദേഹം ചൂണ്ടിക്കാട്ടി.

സാഹിബ്ഗഞ്ചില്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്നും ജംഷഡ്പൂരില്‍ ഹിന്ദു ജാര്‍ഖണ്ഡ് ചോഡോ എന്ന മുദ്രാവാക്യം മുഴക്കി എന്നും അദ്ദേഹം ആരോാപിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവരെ ജയിലില്‍ അയയ്ക്കും എന്നും മേലില്‍ ആരും അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപാവലിക്കും രക്ഷാബന്ധനത്തിനും ബിജെപി സര്‍ക്കാര്‍ രണ്ട് സൗജന്യ സിലിണ്ടറുകള്‍ ജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയയെ തലകീഴായി തൂക്കിക്കൊല്ലുമെന്നും അമിത് ഷാ പറഞ്ഞു. അസമില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ നുഴഞ്ഞുകയറ്റം അവസാനിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു.

ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 13, 20 തീയതികളില്‍ ആണ് വോട്ടെടുപ്പ്. നവംബര്‍ 23 ന് ഫലം അറിയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+