ചോദ്യ പേപ്പറും ഉത്തരങ്ങളും കൈയില്‍ കിട്ടി വീട്ടിലിരുന്ന് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
വീട്ടിലിരുന്ന് മെട്രിക്കുലേഷന്‍ പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികളും ഇടനിലക്കാരനും റാഞ്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകരും കുടുങ്ങും.
റാഞ്ചി; വീട്ടിലിരുന്ന് മെട്രിക്കുലേഷന്‍ പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികളും ഇടനിലക്കാരനും റാഞ്ചിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സ്‌കൂളിലെ അധ്യാപകരും കുടുങ്ങും. വലിയൊരു തുക അധ്യാപകര്‍ക്ക് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതിയത്.
പരീക്ഷ എഴുതിയ ഉത്തര പേപ്പറുമായി പരീക്ഷ സെന്ററിലേക്ക് പോകുവെയാണ് ഇടനിലക്കാരനായ പ്രത്യമന്‍ പാണ്ഡേയെയും വിദ്യാര്‍ത്ഥികളായ അമന്‍ കുമാര്‍, സുസ്മിത കുമാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഇടനിലക്കാരന്‍ പാണ്ഡെയാണ് സംഭവത്തില്‍ അധ്യാപകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

ചോദ്യ പേപ്പര്‍ നേരത്തെ നല്‍കും
പരീക്ഷ സെന്ററായ റാഞ്ചിയിലെ ബര്‍ഡിക് ഹൈസ്‌കൂള്‍ സൂപ്രണ്ടും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷാ തലേന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പര്‍ നല്‍കുകയായിരുന്നുവെന്നും പോലീസ് അന്വേഷത്തില്‍ കണ്ടെത്തി. അധ്യാപകര്‍ക്ക് വലിയൊരു തുക നല്‍തകിയിട്ടാണെന്നും പിടിയിലായ പാണ്ഡെ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

അന്വേഷണം തുടരുന്നു
സംഭവത്തില്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സ്‌കൂളിലെ ഔദ്യോഗിക ഭരണ വിഭാഗവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന പാണ്ഡെയുടെ മൊഴിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പിടിയിലായ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഹാജര്‍ രജിസ്റ്ററില്‍ തിരുത്ത്
പരീക്ഷ ഹാജര്‍ രജിസ്റ്ററില്‍ തിരുത്ത് വരുത്തിയാണ് ഉത്തര പേപ്പര്‍ മറ്റുള്ളവയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്. റാക്കറ്റില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് അറിഞ്ഞതോടെ എക്‌സാം ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരെ പുറത്താക്കിയിരുന്നു. പകരം പുതിയ അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കോപ്പി അടിച്ചു, 3000 പേരെ പിടികൂടി
കനത്ത സുരക്ഷ സംവിധാനങ്ങളോടെ ഫെബ്രുവരി 28നാണ് സംസ്ഥാനത്ത് മെട്രിക്കുലേഷന്‍ പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് ഏഴിന് പരീക്ഷ അവസാനിക്കും. 1385 കേന്ദ്രങ്ങളിലായി ഏഴ് ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്.












Click it and Unblock the Notifications