കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പത് രൂപ കുറവ്; സ്‌കാന്‍ ചെയ്യാന്‍ ആശുപത്രി വിസമ്മതിച്ച കുട്ടി മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: സ്‌കാന്‍ ചെയ്യാന്‍ മുഴുവന്‍ പണവും നല്‍കാത്തതിനാല്‍ കുട്ടി മരിച്ച സംഭവം വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു സംഭവം. വീഴ്ചയില്‍ പരിക്കുപറ്റിയ ഒരു വയസുള്ള കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്‌കാന്‍ ചെയ്യാനുള്ള പണം കുറവായതിനാല്‍ സ്‌കാനിങ് നിഷേധിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

1,350 രൂപയായിരുന്നു സ്‌കാനിങ് ചാര്‍ജ്. എന്നാല്‍ 1,300 രൂപമാത്രമാണ് തന്റെ കൈയ്യിലുണ്ടായിരുന്നതെന്ന് കുട്ടിയുടെ പിതാവ് സന്തോഷ് കുമാര്‍ പറഞ്ഞു. സിടി സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് താന്‍ ലാബിലെ ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും 50 രൂപ കുറവായതിനാല്‍ അവര്‍ നിഷേധിച്ചു. മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചതായും പിതാവ് പറഞ്ഞു.

baby

അതേസമയം, പിതാവിന്റെ ആരോപണം ആശുപത്രി ഡയറക്ടര്‍ ബിഎല്‍ ഷെര്‍വാള്‍ നിഷേധിച്ചു. ഓഗസ്ത് 12നാണ് കുട്ടി ടെറസില്‍ നിന്നും വീണതെന്ന് ഷെര്‍വാള്‍ പറയുന്നു. ഓഗസ്ത് 20നാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചിരുന്നതായാണ് പറയുന്നത്. എന്നാല്‍, തലയ്ക്കുള്ളില്‍ പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തി മണിക്കൂറുകള്‍ക്കം മരിച്ചു. സ്‌കാനിങ് തങ്ങള്‍ നിഷേധിച്ചിട്ടില്ല. എമര്‍ജസി ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി സ്‌കാന്‍ ചെയ്യാറുണ്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


English summary
Jharkhand hospital allegedly refuses scan as father was short of Rs 50, toddler dies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X