വിദ്യാഭ്യാസ രംഗത്തും കാവിവത്കരണം; സര്‍ക്കാരില്‍ സമ്മര്‍ദ്ദവുമായി ആര്‍എസ്എസ്

  • Posted By:
Subscribe to Oneindia Malayalam

റാഞ്ചി: വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം നടപ്പിലാക്കാനായി ജാര്‍ഖണ്ഡ് സര്‍ക്കാരിന് ആര്‍എസ്എസ് സമ്മര്‍ദ്ദം. ആര്‍എസ്എസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ വിദ്യാഭ്യാസ രംഗത്തെ ഉന്നത സ്ഥാനത്ത് നിയമിക്കണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തടയിടുക കൂടിയാണ് ആര്‍എസ്എസ് ലക്ഷ്യം.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി ആര്‍എസ്എസ് യോഗത്തിലാണ് തീരുമാനം. എബിവിപിയും വിഎച്ച്പിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് റാഞ്ചി കോളേജിന്റെ പേര് മാറ്റി ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി യൂണിവേഴ്‌സിറ്റി എന്നാക്കി മാറ്റിയിരുന്നു. ഭാരതീയ ജനസംഘ് നേതാവായിരുന്നു ശ്യാമ പ്രസാദ്.

rss

ഇത്തരമൊരു പേരുമാറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബിജെപി സംസ്ഥാനത്ത് കാവിവത്കരണം നടപ്പിലാക്കുകയാണെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍, ഇത്തരത്തില്‍ വിദ്യാഭ്യാസ മേഖലയിലാകെ കാവിവത്കരണം നടപ്പിലാക്കുന്നത് തുടരണമെന്നാണ് ബിജെപി ആര്‍എസ്എസ് യോഗതീരുമാനം.

ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും മതപ്രചരണം നടത്തുകയാണെന്നും യോഗം വിലയിരുത്തി. ഇത് തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ഇത്തരം കാവിവത്കരണം ശക്തമായി തടയുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി. നികുതി പണമുപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jharkhand: BJP, RSS want right-wing ideologues to head educational institutions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്