ഭാര്യയുടെ അവിഹിതം; ഭര്‍ത്താവിന്റെ മുഖം ചാണകത്തില്‍ മുക്കി ശിക്ഷ

  • Posted By:
Subscribe to Oneindia Malayalam

ധന്‍ബാദ്: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവിനെ ചാണകത്തില്‍ മുക്കി ശിക്ഷ നല്‍കി. ജാര്‍ഖണ്ഡിലെ ഒരു ഖാപ് പഞ്ചായത്ത് ആണ് യുവാവിന് ക്രൂരമായ ശിക്ഷ നല്‍കിയത്. സംഭവത്തില്‍ പരാതിയുമായി ഇരുപത്തിയെട്ടുകാരനായ ഗോപാല്‍ കുമാര്‍ പോലീസിനെ സമീപിച്ചു. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

കഴിഞ്ഞദിവസം പഞ്ചായത്ത് മുഖ്യനായ ഷിസ്തി സിങ് ഗോപാലിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് പരാതിയില്‍ പറയുന്നു. ഒരു സ്വകാര്യവിവരം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഗോലാപിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. മുഖ്യന്റെ വീട്ടിലെത്തുമ്പോള്‍ പന്ത്രണ്ടോളം പേര്‍ കാത്തിരിപ്പുണ്ടായിരുന്നു.

relationship

ഇവിടെവെച്ച് വിചാരണ നടത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഭാര്യയ്ക്ക് പലരുമായി അവിഹിത ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഗോപാല്‍ ഭാര്യയെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും പഞ്ചായത്ത് ആരോപിച്ചു. പഞ്ചായത്തിന്റെ ആരോപണം യുവാവ് നിഷേധിക്കുകയും തന്നെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

ഖത്തര്‍ ഉപരോധം ഏഴാം മാസത്തിലേക്ക്; മധ്യസ്ഥ ശ്രമവുമായി ഫ്രാന്‍സും

എന്നാല്‍, കടുത്ത ശിക്ഷ നല്‍കാനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ഇതുപ്രകാരം യുവാവിന്റെ മുഖം ചാണകത്തില്‍ മുക്കി. പിന്നീട് കഴുത്തില്‍ ചെരുപ്പ് മാല അണിയിക്കുകയും വാദ്യങ്ങളുടെ അകമ്പടിയോടെ പ്രദേശത്ത് നടത്തിക്കുകയും ചെയ്തു. ക്രൂരമായ ശിക്ഷയുടെ കാര്യം യുവാവ് പോലീസില്‍ പരാതി നല്‍കിയശേഷമാണ് പുറത്തറിയുന്നത്. സംഭവത്തില്‍ ഗ്രാമമുഖ്യനെ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് സൂചന നല്‍കി.

English summary
Jharkhand panchayat tonsures villager for wife's 'immorality'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്