ഖത്തര്‍ ഉപരോധം ഏഴാം മാസത്തിലേക്ക്; മധ്യസ്ഥ ശ്രമവുമായി ഫ്രാന്‍സും

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരായ ഉപരോധം ഏഴാം മാസത്തിലേക്ക് പ്രവിശിച്ചിരിക്കെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മധ്യസ്ഥ ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഉമ്മാന്വല്‍ മാക്രോണ്‍ രംഗത്തെത്തി. കുവൈത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങുമെന്ന് കരുതിയിരുന്ന ജി.സി.സി ഉച്ചകോടി പ്രതിസന്ധി കാരണം ചേര്‍ന്നയുടന്‍ പിരിയേണ്ടി വന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഹാര ശ്രമങ്ങളുമായി ഫ്രാന്‍സ് മുന്നോട്ടുവന്നിരിക്കുന്നത്. ജി.സി.സി അംഗങ്ങളായ മൂന്ന് ഉപരോധ രാഷ്ട്രങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു രണ്ടു ദിവസം നീണ്ടുനില്‍ക്കേണ്ടി ഉച്ചകോടി ചേര്‍ന്നയുടന്‍ പിരിഞ്ഞത്.

doha

അറബ് രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം വേണമെന്നാണ് പ്രതിസന്ധിയുടെ തുടക്കം മുതലേ തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയോടൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയലളിതയുടെ 'പിന്‍ഗാമിയാവാന്‍' 59 പേര്‍... പട്ടികയില്‍ ഒരു വനിത മാത്രം

തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ എന്നും രാജ്യത്തിന്റെ പരമാധികാരം പണയം വച്ചുള്ള ഒരു നീക്കുപോക്കിനും തങ്ങള്‍ തയ്യാറല്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് തന്നെയാണ് ഖത്തറിന്റെ താല്‍പര്യം. പക്ഷെ അത് രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും അടിയറ വച്ചുകൊണ്ടാവരുത്- അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങള്‍ ബാഹ്യ ഇടപെടല്‍ അനുവദിക്കാനാവില്ല. ഉപരോധത്തിന്റെയും രാജ്യത്തിനെതിരായ അതിക്രമങ്ങളുടെയും കാരണങ്ങള്‍ എന്താണെന്ന് അറിയാന്‍ ഖത്തര്‍ ജനതയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
French President Emmanuel Macron has backed mediation efforts led by Kuwait to end a six-month blockade imposed on Qatar by Saudi Arabia, United Arab Emirates and Bahrain

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്