കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ പ്രഭാവം; തന്ത്രം വിജയിച്ചു... ഒപ്പം കൂട്ടിയ ജിഗ്നേഷ് മേവാനിക്ക് വിജയം!

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയസഭ തിരഞ്ഞെടുപ്പിൽ ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് തിളക്കമാർന്ന ജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തിലാണ് മേവാനി മത്സരിച്ചത്. കോൺഗ്രസിന്റെയും എഎപിയുടെ പിന്തുണയോടെയാണ് ജിഗ്നേഷേ മേവാനി മത്സരിച്ചത്. ബിജെപിയുടെ വിജയകുമാർ ഹർഖഭായിയെയാണ് പരാജയപ്പെടുത്തിയത്. ഇവിടെ ലീഡ് മാറി മറിഞ്ഞിരുന്നെങ്കിലും ആദ്യമണിക്കൂർ പിന്നിടുമ്പോൾ തന്നെ ജിഗ്നേഷ് മേവാനി ശക്തമായ മേൽക്കൈ നേടിയിരുന്നു.

അഹമ്മദാബാദില്‍ രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്കുള്ള ക്ഷണവും മേവാനി നിരസിച്ചിരുന്ന വ്യക്തിയാണ്സ മേവാനി. എന്നാൽ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരുന്നില്ല, ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാനും പറയില്ല. എന്നാല്‍ ഭരണഘടനാ വിരുദ്ധവും ദലിത്-കര്‍ഷക വിരുദ്ധവുമായ ബിജെപിയ താഴെയിറക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറയുകയായിരുന്നു. മേവാനി മത്സരിക്കുന്നതുകൊണ്ട് മാത്രം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു.

Jignesh Mevani

ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഉന ഗ്രാമത്തിൽ ഗോവധം ആരോപിച്ച് ദലിത് യുവാക്കൾ മർദനത്തിനിരയായ സംഭവത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ 'അസ്മിത യാത്ര'ക്ക് നേതൃത്വം നൽകിയാണ് ജിഗ്നേഷ് മേവാനി പ്രശസ്തനായത്. അഹ്മദാബാദിൽ നിന്ന് തുടങ്ങിയ പദയാത്രയിൽ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് എണ്ണൂറോളം പേർ പങ്കെടുത്തിരുന്നു. 2016 ആഗസ്റ്റ് 15ന് ഉനയിലായിരുന്നു യാത്രയുടെ സമാപനം.

English summary
Jignesh Mevani won in Vagdam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X