കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വിവാദം: ദില്ലി കോടതിയില്‍ 'ബിജെപി അഭിഭാഷകരുടെ' അക്രമം, മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനം

Google Oneindia Malayalam News

ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് ദില്ലി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിന്‍ നേതാവിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആക്രമണം. ബിജെപി അനുകൂല അഭിഭാഷകരാണ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ അഭിഭാഷകര്‍ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരേയും അഭിഭാഷകര്‍ വെറുതേവിട്ടില്ല. മുന്‍ മന്ത്രിയും സിപിഐ നേതാവും ആയ ബിനോയ് വിശ്വത്തിനും മര്‍ദ്ദനമേറ്റു.

JNU

അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് കന്‍ഹയ്യ കുമാറിനെ ദില്ലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആയിരുന്നു സംഭവം. കൈരളി പീപ്പിള്‍ ടിവി റിപ്പോര്‍ട്ടര്‍ മനു ശങ്കറിനും ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ ആലോക് സിംഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

നാല്‍പതോളം വരുന്ന അഭിഭാഷകരുടെ സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ഇത്. വിദ്യാര്‍ത്ഥികള്‍ കോടതി നടപടികള്‍ സ്തംഭിപ്പിച്ചു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ സത്യാവസ്ഥ അന്വേഷിയ്ക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരേയും അഭിഭാഷകര്‍ മര്‍ദ്ദിയ്ക്കുകയായിരുന്നു.

English summary
A group of men dressed as lawyers on Monday attacked the students of Jawharlal Nehru University (JNU) and journalists at the Patiala House Courts complex, accusing them of siding with ‘anti-national’ forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X