കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി ഭവനിലേക്കുള്ള ജെഎൻയു മാർച്ചിൽ സംഘർഷം: വിദ്യാർത്ഥികളെ വലിച്ചിഴച്ച് ബസിൽ കയറ്റിയെന്ന്!!

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് വിദ്യാർത്ഥി മാർച്ചിനിടെ സംഘർഷം. ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതിഭവനിലേക്ക് സംഘടിപ്പിച്ച മാർച്ചിലാണ് സംഘർഷമുണ്ടായത്. മാർച്ച് പകുതിയിൽ വെച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥികളെ പോലീസ് വലിച്ചിഴച്ച് ബസുകളിലേക്ക് കയറ്റുന്നതായാണ് പുറത്തുവന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പോലീസും വിദ്യാർത്ഥികളും തമ്മിലിടഞ്ഞതോടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടുണ്ട്.

 ദില്ലിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരം ഇങ്ങനെ... കെജ്രിവാളിന് എതിരാളിയില്ലെന്ന് ദില്ലിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? ഉത്തരം ഇങ്ങനെ... കെജ്രിവാളിന് എതിരാളിയില്ലെന്ന്

മണ്ഡി ഹൌസിൽ നിന്നാരംഭിച്ച മാർച്ചിൽ വിദ്യാർത്ഥികൾ, അധ്യാപകർ, മുതിർന്ന നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട് എന്നിവരും പങ്കെടുത്തിരുന്നു. എച്ച്ആർഡി മന്ത്രിയുടെ മന്ത്രാലയത്തിലെത്തി ചർച്ച നടത്തിയെങ്കിലും ചർച്ച പൊളിഞ്ഞതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. ഞായറാഴ്ച ജെഎൻയു ക്യാമ്പസിൽ നടന്ന ആക്രമണം സംബന്ധിച്ച് പരാതി നൽകാനായിരുന്നു നീക്കം. ജെഎൻയു വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെടണം എന്നുള്ള ആവശ്യവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു.

jnuattack-157


ഫീസ് വർധനവ് പിൻവലിക്കണം, വൈസ് ചാൻസലറെ നീക്കണം എന്നീ ആവശ്യങ്ങളിൽ വിദ്യാർത്ഥികൾ ഉറച്ചുനിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. പ്രശ്നങ്ങൾക്കുള്ള പരിഹാരം വൈസ് ചാൻസലറുടെ രാജി മാത്രമാണെന്നാണ് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് പ്രതികരിച്ചു. സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിച്ചതോടെ പ്രശ്നത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ടാണ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് സംഘടിപ്പിച്ചതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. ഇതോടെ രാഷ്ട്രപതി ഭവൻ പരിസരത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിലെത്തിയ ജെഎൻയു വിദ്യാർത്ഥികൾ എച്ച്ആർഡി മന്ത്രാലയത്തിലെ അധികൃതരെ കണ്ടിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കാണാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പോലീസ് രാഷ്ട്രപതി ഭവനിലേക്ക് പോകാൻ അനുവദിക്കാതായതോടെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ കോണാട്ട് പ്ലേസിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഞായറാഴ്ച മുഖം മൂടിധരിച്ചെത്തിയ സംഘം ജെഎൻയു വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിന്നുവെന്ന് പോലീസിനെതിരെ ആരോപണമുയർന്നിരുന്നു. കയ്യിൽ ആയുധങ്ങളും വടികളും ഇരുമ്പ് ദണ്ഡുകളുമായെത്തിയ പ്രതിഷേധക്കാർ വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിക്കുകയായിരുന്നു. 19 വിദ്യാർത്ഥികൾക്ക് അഞ്ച് അധ്യാപകർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ദില്ലി പോലീസ് പിന്നീട് അറിയിച്ചിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥി സമൂഹമുൾപ്പെടെയുള്ളവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സമൂഹത്തിലെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും ബോളിവുഡ് താരങ്ങളും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തുകയും ചെയ്തിരുന്നു.

English summary
JNU Students March Towards Rashtrapati Bhavan, Detained By Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X