Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോഷിമഠിലെ വിള്ളല്‍: 4000 ആളുകളെ ക്യാമ്പിലേക്ക് മാറ്റി, പൊളിക്കല്‍ ഇന്ന് മുതല്‍ ആരംഭിക്കും

ഷിംല: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ വിള്ളലുണ്ടായതും കേടുപാടുകൾ സംഭവിച്ചതുമായ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പ്രവർത്തി ഇന്ന് മുതല്‍ ആരംഭിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളുടെ സുരക്ഷ മുന്‍ നിർത്തിയാണ് ഭീഷണിയായ കെട്ടിടങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ച് നീക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൂമിയുടെ തകർച്ച അല്ലെങ്കിൽ ഭൂമിയുടെ ഉപരിതലം തെന്നി നീങ്ങുന്നത് അടിസ്ഥാനമാക്കി ജോഷിമഠിനെ 'അപകടം', 'സംരക്ഷണം', 'പൂർണമായും സുരക്ഷിതം' എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് പ്രവർത്തി ആരംഭിച്ചിരിക്കുന്നത്.

അപകടമേഖലയിലെ നിരവധി വീടുകൾക്ക് പുറമേ, ചരിഞ്ഞ് കിടക്കുന്ന രണ്ട് ഹോട്ടലുകളായ മൗണ്ട് വ്യൂ, മലരി ഇൻ എന്നിവയും പൊളിക്കും. 'മുങ്ങുന്ന' പട്ടണത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുകയും ജോഷിമഠിലും സമീപ പ്രദേശങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 4,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി," ആഭ്യന്തര മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്യുന്നു.

 jos

പുതിയ പ്രതിഭാസം ജോഷിമഠിലെ 30 ശതമാനം പേരെ ബാധിച്ചതായി തോന്നുന്നു. ഒരു വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും അത് പ്രധാനമന്ത്രിയുടെ ഓഫീസിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാവരും ഒരു ടീമായി പ്രവർത്തിച്ച് നഗരത്തെ രക്ഷിക്കാൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭ്യർത്ഥിച്ചു. പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നൽകിയിട്ടുണ്ട്.

ജോഷിമഠത്തിലെ മണ്ണിടിച്ചിൽ വിലയിരുത്താൻ നിയോഗിച്ച വിദഗ്ധ സമിതിയാണ് തകർന്ന വീടുകൾ എത്രയും പെട്ടെന്ന് പൊളിക്കാൻ ശുപാർശ ചെയ്തത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിബിആർഐ) സംഘത്തിന്റെ മേൽനോട്ടത്തിലാണ് പൊളിക്കൽ നടക്കുക. ഇവരെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയേയും (എൻ ഡി ആർ എഫ്) വിളിച്ചിട്ടുണ്ട്.

ജോഷിമഠിലെ ദുരിതബാധിതർക്കായി ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഭരണകൂടം നിരന്തരം പരിശോധിച്ച് വരികയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. എല്ലാ ശൈത്യകാലത്തും പ്രധാന ബദരിനാഥ് ക്ഷേത്രത്തിൽ നിന്ന് പട്ടണത്തിലെ വാസുദേവ ക്ഷേത്രത്തിലേക്ക് അദ്ദേഹത്തിന്റെ വിഗ്രഹം കൊണ്ടുവരുന്ന ബദരീനാഥിന്റെ "ശീതകാല ഇരിപ്പിടം" എന്നാണ് ജോഷിമഠ് അറിയപ്പെടുന്നത്. സിഖ് പുണ്യസ്ഥലമായ ഹേമകുണ്ഡ് സാഹിബിലേക്കുള്ള പ്രവേശനം കവാടം കൂടിയാണിത്.

പ്രദേശത്തെ ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനമാണ് ആശങ്കാജനകമായ സാഹചര്യത്തിന് കാരണമെന്ന് വിദഗ്ധർ കുറ്റപ്പെടുത്തുന്നത്. നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെ (എൻടിപിസി) ജലവൈദ്യുത പദ്ധതിയാണ് പലരും ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയത്. എൻടിപിസി പദ്ധതിയുടെ തുരങ്കങ്ങളിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞ മാസം മൂന്ന് തവണ മുഖ്യമന്ത്രിക്ക് കത്തയച്ചെങ്കിലും ഇത് കാര്യമായി എടുത്തില്ലെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+