ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, മാധ്യമപ്രവര്‍ത്തകനും ഭാര്യയും അമ്മയും മരിച്ചു
ചെന്നൈ: താംബരത്ത് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു. കുംഭകോണം സ്വദേശിയായ ബി പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണ് മത്സരിച്ചത്. തമിഴ് ന്യൂസ് ജെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനാണ് പ്രസന്ന. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിിഗമനം. രാവിലെ വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് മൂന്ന് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാത്രി രണ്ട് മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്. പൂജാമുറിക്ക് സമീപത്തുള്ള സ്വിച്ച് ബോര്‍ഡില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതാണ് അപകടത്തിന് കാരണമായത്. സ്റ്റബിലൈസര്‍ പൊട്ടിയതിന് പിന്നിലെയാണ് റഫ്രിജറ്റേറര്‍ പൊട്ടിത്തെറിച്ചത്. ഇതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കുകളും തുണികളും കത്തി നശിച്ചിരുന്നു. റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷവാതകവും പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണത്തിന് കാരണമായതെന്നാണ് കണക്കാക്കുന്നത്.
വീട്ടിലെ രണ്ട് മുറികളിലും എസി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വീടിന്‍റെ വാതിലുകളും ജനലുകളും അടച്ച നിലയിലായിരുന്നു. മുറിയുടെന്‍റെ ചുമരില്‍ കൈ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രസന്ന മുറി തുറക്കാന്‍ ശ്രമം നടത്തിയതാകാം ഇതെന്നാണ് പോലീസിന്‍റെ നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പോലീസ് വ്യക്കമാക്കി.












Click it and Unblock the Notifications