Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലിവിഷന്‍ റിപ്പോര്‍ട്ടറിനെ വെടിവച്ച് കൊന്നു

ചന്ദൗലി: ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രാദേശിക വാര്‍ത്താ ചാനലിലെ ജീവനക്കാരനായ ഹേമന്ദ് യാദവ് (45) ആണ് കൊല്ലപ്പെട്ടത്. നാല് മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഹേമന്ദ് യാദവ്.

ശനിയാഴ്ച രാത്രി ധീന മേഖലയിലൂടെ ബൈക്കില്‍ സഞ്ചരിയ്ക്കവെയാണ് ഹേമന്ദ് യാദവിന് നേരെ അക്രമികള്‍ വെടിയുകിര്‍ത്തത്. മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. യാദവിന്റെ ഭാര്യ ചന്ദൗലി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Murder

കേസ് അന്വേഷിയ്ക്കുന്നതിന് പൊലീസ് മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് വീട്ടിലെത്തി റെയ്ഡ് നടത്തുന്നതിനിടെ തീപ്പൊള്ളലേറ്റ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗ്, പ്രദേശിക ഹിന്ദി പത്രത്തിന്റെ ലേഖകനായ സഞ്ജയ് പതക് എന്നിവര്‍ കഴിഞ്ഞ നാല് മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരാണ്.

ഖനനമാഫിയയ്‌ക്കെതിരെയും മറ്റും വാര്‍ത്തയെഴുതുന്ന മാധ്യമപ്രവര്‍ത്തകേയും സ്ഥാപനങ്ങളേയും ആക്രമിയ്ക്കുന്നത് ഉത്തര്‍ പ്രദേശില്‍ തുടര്‍ക്കഥയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+