കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയിൽ നിന്ന് ആര്‍എസ്എസിലൂടെ വളര്‍ച്ച: ജെപി നദ്ദയ്ക്ക് അധികാരം!!
ദില്ലി: കോണ്‍വെന്റ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥി പിന്നീട് ആര്‍ എസ്എസി ലൂടെ വളര്‍ന്ന് ഹിമാചല്‍ രാഷ്ടിയത്തിന്റെ ചുവട് പിടിച്ച് ബിജെപി യുടെ ഭാവി അധികാര കേന്ദ്രമായി മാറുന്നു. ജെപി നദ്ദ യുടെ രാഷ്ട്രി വളര്‍ച്ചയുടെ പിന്നിലെ കഥകള്‍. അത്ഭുതപ്പെടുത്തുന്നതാണ് ജെപി നദ്ദ യുടെ രാഷ്ട്രിയഗ്രാഫ്. എല്ലാം അപ്രതീക്ഷിതമായി സംഭവിക്കുകയായിരുന്നു എന്ന് പറയാന്‍ തോന്നുന്ന അത്രത്തോളം ആകസ്മികതകള്‍ നിറഞ്ഞതാണ് നദ്ദയുടെ രാഷ്ട്രിയ ജീവിതം.
മുര്‍സിയുടെ മരണം കൊലപാതകം; അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ്
ഇന്ന്, ബിജെപിയുടെ ഭാവി അധികാര കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകളിലെല്ലാം ഏറ്റവും കൂടുതല്‍ സാധ്യത പറയപ്പെടുന്ന പേരാണ് ജെപി നദ്ദ എന്ന ജഗത് പ്രകാശ് നദ്ദ. രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ക്യാബിനറ്റില്‍ പ്രധാന ചുമതലകളിലൊന്ന് നദ്ദക്ക് കിട്ടും എന്ന കാര്യത്തില്‍ സംശയം ആര്‍ക്കും ലലേശവും ഇല്ലായിരുന്നു. കേന്ദ്ര മന്ത്രിമാരുടെ പട്ടിക വന്ന സമയം. 57 അംഗങ്ങളെ പ്രഖ്യാപിച്ച കൂട്ടത്തില്‍, ഏറ്റവും സാധ്യത കല്പ്പിച്ചിരുന്നവരില്‍ പഴയ ആരോഗ്യമന്ത്രിയുടെ പേര് കണാതിരുന്നപ്പോള്‍ ആര്‍ക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. അതിലും വലിയ സ്ഥാനം കാത്തിരിക്കുന്നു ജെ. പി.നദ്ദയെ എന്ന് പാര്‍ട്ടിയെ മനസിലാക്കിയിട്ടുളള ബി. ജെ. പി ക്കാര്‍ക്ക് ഉറപ്പായിരുന്നു.

യുവമോർച്ചയിൽ നിന്ന് ബിജെപിയിലേക്ക്
കണക്കുകൂട്ടിയവര്‍ക്ക് പിഴച്ചില്ല. 48 കാരനായ പഴയ യുവമോര്‍ച്ച നേതാവിനെ കാത്തിരുന്നത് പാര്‍ട്ടിയെ നയിക്കാനുളള ചുമതലയായിരുന്നു. കുറഞ്ഞ പ്രായത്തിനുളളില്‍ ലഭിച്ച വലിയ ചുമതല, ഭാവിയില്‍ പാര്‍ട്ടിയുടെ വലിയ പദവികളിലേക്കുളള സൂചന ആയി കാണാം. മോദിക്കും അമിത് ഷാക്കും പിന്നില്‍ മൂന്നാമനായി, രാജ്യത്തെ ഏറ്റവും ശക്തമായ പാര്‍ട്ടിയെ നയിക്കാനുളള ചുമതല നദ്ദയിലേക്കു വന്നു ചേര്‍ന്നു. ഭാരതിയ ജനതാ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍ഡായി നദ്ദയെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രഖ്യാപിച്ചു. ആറുമാസത്തേക്കാണ് ചുമതല.

ബിജെപിയിൽ പ്രാധാന്യം ലഭിച്ചില്ലെന്ന്
അര്‍എസ്എസി ല്‍ നിന്നും വളര്‍ന്നു വന്ന നദ്ദക്ക് ബിജെപി യില്‍ വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല എന്നതാണ് രസകരമായ കാര്യം. പിന്നെ എങ്ങനെയാണ്, ഭാരതിയ ജനതാ പാര്‍ട്ടിയെ, അമിത് ഷാ പോലൊരു രാജ്യതന്ത്രജ്ഞനു പിന്നില്‍ നിന്നും നയിക്കാനുളള ചുമതല നദ്ദയിലേക്ക് വന്നു ചേര്‍ന്നത്? ഹിമാചലല്‍ പ്രദേശില്‍ നിന്നാണ് നദ്ദ ഇന്ദ്രപ്രസ്ഥത്തിലേക്കെത്തുന്നത്. പര്‍വ്വതങ്ങളുടെ നാട്ടില്‍ നിന്നും വരുന്ന നദ്ദക്ക് അധികാരത്തിന്റെ കൊടുമുടികള്‍ കയറല്‍ അനായസമായിരുന്നു. നിതിന്‍ ഗഡ്കരിയാണ് നദ്ദയുടെ രാഷ്ട്രീയ ഗോഡ്ഫാദര്‍. ഗഡ്കരിയുടെ സഹായം പാഴായില്ല, 2014 ല്‍ മോദി സര്‍ക്കാരിന്റെ ക്യാബിനറ്റില്‍, നദ്ദ ഇടം പിടിച്ചു.
അടുത്ത ചുവട് കരുതി തന്നെ ആയിരുന്നു.

ഡിസിഷൻ മേക്കിംഗ് ഗ്രൂപ്പിൽ
പാര്‍ട്ടിയിലെ ഡിസിഷന്‍ മേക്കിംഗ് ഗ്രൂപ്പിലേക്കായിരുന്നു പിന്നീട് സ്ഥാനം കണ്ടെത്തിയത്. ഭാരതിയ ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമായി നദ്ദ വളര്‍ന്നു. ചെറുതല്ലാത്ത സ്ഥാനം. പാര്‍ട്ടിയുടെ സമുന്നതമായ തീരുമാനങ്ങള്‍ എടുക്കുന്നത് പാര്‍ലമെന്ററി ബോര്‍ഡാണ്. അധികാരങ്ങള്‍ പലതാണ്. ഈ സ്ഥാനത്തിലൂടെ നദ്ദ ഉറപ്പിച്ചത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങള്‍ ആരെന്ന് തീരുമാനിക്കാനും, നിയമ സഭ, ലോക് സഭ തിരഞ്ഞെടുപ്പുകളില്‍ അന്തിമ തീരുമാനമെടുക്കാനും കരുത്തുള്ളവരാണ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍.

നദ്ദ ശക്തനായി
പടികള്‍ പിന്നീട് പലതും കയറി നദ്ദ, കൂടുതല്‍ ശക്തനായി. എന്‍ഡിഎ ക്കായി ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ പ്രധാനിയായി. അമിത് ഷായുടെ ഒപ്പം നിന്ന് യൂദ്ധം ജയിച്ചു. 50% ല്‍ അധികം വോട്ടപം, 64 സീറ്റും നേടി, ഒപ്പം ഇന്‍ഡ്യയുടെ ഭാവിയും കൈപ്പിടിയിലെത്തിച്ചു. ചെറുതായിരുന്നില്ല പോരാട്ടം. ഇന്ദിരാഗാന്ധിയുടെ പ്രതിരൂപം ഓര്‍മ്മപ്പെടുത്തുന്ന, എന്നും ശരാശരി ഇന്‍ഡ്യക്കാരന്റെ നൊസ്റ്റാള്‍ജിയയായ നെഹ്‌റു കുടുംബത്തിലെ, പ്രിയങ്കാ ഗാന്ധിയെന്ന വികാരത്തെ പറിച്ചെറിഞ്ഞാണ് യുപിയില്‍ ബിജെപി വിജയം കണ്ടെത്തിയത്.

മുഖ്യമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത
എവിബിപി യിലൂടെ യാണ് നദ്ദ രാഷ്ട്രീയം തുടങ്ങിയത്. പാറ്റ്‌ന ആയിരുന്നു പ്രവര്‍ത്തന മേഖല. നദ്ദയുടെ അച്ഛന്‍, പറ്റ്ന സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായിരുന്നു. 2010 ല്‍ ഹിമാചല്‍മന്ത്രി സഭയില്‍ വനം മന്ത്രി ആയിരിക്കെ ബി. ജെ. പി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. മുഖ്യമന്ത്രി പ്രേം കുമാര്‍ ധൂമാലുമായി നദ്ദ നല്ല ബന്ധത്തില്‍ ആയിരുന്നില്ല. മുഖ്യമന്ത്രിയുമായുളള അഭിപ്രായ ഭിന്നതയാണ് പുതിയ സ്ഥാനം സ്വീകരിക്കാന്‍ കാരണം. പിന്നീട്, 2012 ല്‍ ഹിമാചലില്‍ നിന്നുളള രാജ്യസംഭാംഗമായി എതിരില്ലാതെയാണ് നദ്ദ തിരഞ്ഞെടുക്കപ്പെട്ടുന്നത്. നദ്ദയുടെ സംഘടനാ പാടവം തെളിയുന്ന നാളുകളായിരുന്നു പിന്നീട്. ജനറല്‍ സെക്രട്ടറി പദവിയിലെ 7 വര്‍ഷങ്ങള്‍ പാര്‍ട്ടിയെ നയിക്കാനുളള ആര്‍ജ്ജവം നദ്ദക്ക് നേടിക്കൊടുത്തു. ആര്‍ .എസ്. എസ് പ്രവര്‍ത്തനം നല്‍കിയ ചിട്ടയായ പ്രവര്‍ത്തനം നദ്ദക്ക് തുണയായി. 2014 ല്‍ നദ്ദയുടെ രാഷ്ട്രിയ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടായി.

പ്രതീക്ഷിച്ചത് നടന്നില്ല
2014 ല്‍ രാജ് നാഥ് സിംഗ് , മോദി സര്‍ക്കാരിന്റെ ഭാഗമായതോടെ അടുത്ത പ്രസിഡണ്ട് നദ്ദ ആകുമെന്ന് ഉറപ്പായ സമയം. എന്നാല്‍ രാജ് നാഥ് സിംഗ്, പകരക്കാരനായി മുന്നോട്ട് വെച്ചത് അമിത് ഷായുടെ പേരായിരുന്നു. നദ്ദ കാത്തിരുന്നു, പകരം കിട്ടിയത് കേന്ദ്രമന്ത്രി സഭയില്‍ ആരോഗ്യമന്ത്രി സ്ഥാനം. അപ്പോള്‍ ഹിമാചലില്‍ നിന്നുളള നദ്ദയുടെപഴയ ശത്രുക്കളായധുമാലും മകന്‍ അനുരാഗ് താക്കൂറും കേന്ദ്ര മന്ത്രി സഭയില്‍ എത്തും എന്ന അവസ്ഥ വന്നു. ഇരുവരെയും, നദ്ദ രാഷ്ട്രീയമായി കൈകാര്യം ചെയ്തു, മന്ത്രി സഭയിലേക്കുളള വരവ് തടസപ്പെടുത്തി. പതിവില്‍ നിന്നും വ്യത്യസ്തനായ, രാഷ്ട്രിയ വൈരികളെ തേടിപ്പിടിച്ച് ഇല്ലായ്മ ചെയ്യുന്ന കൗശലക്കാരനായ നദ്ദയെയും ഇതിലൂടെ കാണാനാകും. കേന്ദ്രആരോഗ്യമന്ത്രി എന്ന നിലയില്‍ തിളങ്ങാന്‍ നദ്ദക്ക് കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍, ഹിമാചല്‍ രാഷ്രട്രിയത്തില്‍ വലിയ പങ്കാണ് നദ്ദ വഹിച്ചിരുന്നത്.. മന്ത്രി എന്നതിലുപരി സംഘാടകന്‍ എന്ന നിലയിലാണ് നദ്ദയുടെ പ്രാവിണ്യം.

എബിവിപിയിലെ പ്രവർത്തനം
എവിബിപി യില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇണ്ടാക്കിയെടുത്ത ഉന്നത രാഷ്ട്രിയ ബന്ധങ്ങളാണ് നദ്ദയുടെ ബലം. മോദി. ഷാ, ഗഡ്കരി തുടങ്ങിയവരുമായി അക്കാലത്തെ അടുപ്പം നദ്ദക്ക് രാഷ്ട്രിയ വളര്‍ച്ചയില്‍ തുണയായി. അര്‍. എസ്. എസ്. നേതൃത്ത്വവുമായി വളരെ ആത്മ ബന്ധം സൂക്ഷിക്കുന്ന ആളാണ് നദ്ദ. ഹിമാചലിലെ ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. സെന്റ് സേവ്യേഴ്‌സ് സ്‌ക്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയതിനു ശേഷം നിയമത്തിലാണ് ഉപരിപഠനം നടത്തിയത്. ഭാര്യ മല്ലിക നദ്ദ, ഹിമാചല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. നിയത്തില്‍ ബിരുദമുളള നദ്ദ 1986 മുതല്‍ 1989 വരെ എ.ബി.വി. പി ദേശിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നേതൃത്ത്വ പാടവമാണ് നദ്ദക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങളിലെത്താന്‍ സഹായകമായത്.

ഹിമാചൽ നിയമസഭയിലേക്ക്
1993 ല്‍, ഹിമാചല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത്, പാര്‍ട്ടിക്കെതിരെ ശക്തമായ ജനവികാരം ഉളളപ്പോഴാണ് നദ്ദ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ജയിച്ചത്. രണ്ട് തവണ ഹിമാചലില്‍, ധൂമാല്‍ മന്ത്രി സഭയില്‍ അംഗമായി. പിന്നീട് മുഖ്യമന്ത്രിയുമായുളള ഭിന്നതയെത്തുടര്‍ന്ന് ഹിമാചല്‍ രാഷ്ട്രിയം വിട്ട് കേന്ദ്രനേതൃത്വത്തിലേക്ക് മാറി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്തു. തുടര്‍ന്ന് ഇപ്പോള്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൂടുതല്‍ കരുത്തനായി സ്ഥാനം ഉറപ്പിക്കുന്നു.

അധികാരക്കൊതിയില്ലെന്ന്
അധികാരക്കൊതി അധികമില്ലാത്ത ആളായാണ് ബി.ജെ .പി യുടെ പുതിയ വര്‍ക്കിംഗ് പ്രസ്ഡണ്ട് അറിയപ്പെടുന്നത്. രാഷ്ട്രിയ ശത്രു, ധൂമാലിനോട് ക്ഷമിച്ചു എന്നതിനു തെളിവാണ് അനുരാഗ് താക്കൂറിന് മോദി മന്ത്രി സഭയില്‍ ലഭിച്ച സ്ഥാനം എന്നും കണക്കാക്കപ്പെടന്നു. ഒരിക്കല്‍ തട്ടിത്തെറിപ്പിച്ച മന്ത്രി പദവിയാണ് ധൂമാലിന്റെ പുത്രന് ഇപ്പോള്‍ നദ്ദയുടെ കൂടി സമ്മതത്തോടെ ലഭിച്ചിരിക്കുന്നത്. സ്വന്തം നാടായ ഹിമാചലിന് മന്ത്രി സഭയില്‍ അര്‍ഹിക്കുന്നത് കിട്ടണം എന്ന സമീപനമാണ് അനുരാഗിന്റെ മന്ത്രി സ്ഥാനെ എന്ന ആവശ്യത്തോട് യെസ് പറയാന്‍ നദ്ദയെ പ്രേരിപ്പിച്ചത് എന്നും പറയപ്പെടുന്നു.