നിയമനിര്‍മ്മാണസഭയെ ജുഡീഷ്യറി തകര്‍ക്കുകയാണെന്ന് ജെയ്റ്റ്‌ലി
ദില്ലി: രാജ്യത്തെ ജനാധിപത്യത്തെ ജുഡീഷ്യറി ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചരക്ക് സേവന നികുതി ബില്‍ സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ജുഡീഷ്യക്കെതിരെ ശക്തമായ ആരോപണങ്ങളും പരിഹാസവും ജെയ്റ്റ്‌ലി നടത്തിയത്.
ചരക്കു സേവന നികുതി അഥവ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാറും തമ്മില്‍ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ജുഡീഷ്യറിയുടെ സഹായം തേടാമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മേല്‍ അനാവശ്യ ഇടപെടലാണ് ജുഡീഷ്യറി നടത്തുന്നതെന്നും ജാര്‍ഖണ്ഡിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ജയ്റ്റ്‌ലി പറഞ്ഞു. നികുതി നിര്‍ണയം-ബജറ്റ് തുടങ്ങിയ വിഷയങ്ങളില്‍ കോടതികളെ ഇടപെടുത്തരുത്. ഇന്ത്യന്‍ നിയമ നിര്‍മ്മാണ സഭ എന്ന മഹാ സൗധത്തെ കോടതി തകര്‍ക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ദൈവത്തെ ഓര്‍ത്ത് ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെക്കരുതെന്നും ഇപ്പോള്‍ ജുഡീഷ്യറി നടത്തുന്ന ഇടപെടല്‍ തുടര്‍ന്നാല്‍ ബജറ്റ് നിര്‍മ്മാണം മാത്രമാകും സംഭാഗങ്ങളുടെ ഏക ചുമതലയെന്നും നികുതി പിരിക്കുക എന്ന ചുമതല കൂടി ജുഡീഷ്യറിക്ക് കൈമാറാമെന്നും മന്ത്രി പരിഹസിച്ചു.












Click it and Unblock the Notifications