കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ അന്തരിച്ചു

  • By Athul
Google Oneindia Malayalam News

കൊച്ചി: മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ (83) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം കാര്യഭക്ഷമമാക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്‍ എന്ന നിലയില്‍ ജസ്റ്റിസ് പരിപൂര്‍ണന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. കൂടാതെ കേരള ഹൈക്കോടതിയിലും ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1980ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം 1994ലാണ് സുപ്രീംകോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം 1997 ജൂണ്‍ 11ന് അദ്ദേഹം സുപ്രീംകോതി ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ചു.

justice ks paripoornan

1932 ജൂണ്‍ 12ന് ജനിച്ച അദ്ദേഹം മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദമെടുത്തു. 1956ല്‍ തിരുവിതാംകൂര്‍- കൊച്ചി ഹൈക്കോടതിയില്‍ നിന്ന് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

പ്രമുഖ അഭിഭാഷകനായ ജസ്റ്റിസ് കൃഷ്ണസ്വാമി അയ്യരുടെ മകനാണ് കെഎസ് പരിപൂര്‍ണന്‍. ഭാര്യ പത്മ പരിപൂര്‍ണന്‍ ആറ് മാസം മുമ്പാണ് മരിച്ചത്.

English summary
Former Supreme Court judge, Justice KS Paripoornan passed away in Kochi on Wednesday. He was 83.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X