• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവസാന നീക്കവുമായി സിന്ധ്യ... ദിഗ്‌വിജയ് സിംഗിനെ പൂട്ടും, മൂന്ന് തട്ടില്‍ കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ത്രികോണ പോരാട്ടത്തിലേക്ക് മാറിയിരിക്കുകയാണ് ഈ നീക്കം. ജോതിരാദിത്യ സിന്ധ്യ ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച്ച നടത്തുക കൂടി ചെയ്തതോടെ ഹൈക്കമാന്‍ഡിന് മുന്നില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ എത്തിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രി കമല്‍നാഥ് പുതിയൊരു അധ്യക്ഷന്റെ കാര്യം കൂടി സോണിയാ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

കമല്‍നാഥും സിന്ധ്യയും ദില്ലിയില്‍ ക്യാമ്പ് ചെയ്യുന്നത് വലിയ സമ്മര്‍ദമാണ് ഹൈക്കമാന്‍ഡില്‍ ഉണ്ടാക്കുന്നത്. സംസ്ഥാനത്ത് സിന്ധ്യ പാര്‍ട്ടി വിട്ടാല്‍ പിന്നെ തിരിച്ചുവരവ് ഉണ്ടാവില്ലെന്നും കമല്‍നാഥിനറിയാം. സംസ്ഥാന തിരഞ്ഞെടുപ്പ് വിജയിക്കുന്നതില്‍ സിന്ധ്യക്ക് വലിയ പങ്കുണ്ടായിരുന്നു. രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ദീര്‍ഘകാലമായി തന്നെ തഴയുന്ന രീതിക്ക് മാറ്റമുണ്ടായേ പറ്റൂ എന്നാണ് സിന്ധ്യയുടെ വാദം.

പുതിയ ഓപ്ഷനുകള്‍

പുതിയ ഓപ്ഷനുകള്‍

സിന്ധ്യ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഉള്ളത്. പാര്‍ട്ടിയില്‍ നിന്ന് വലിയൊരു വിഭാഗം സിന്ധ്യക്കൊപ്പം പുറത്ത് പോവാനുള്ള ഒരുക്കത്തിലാണ്. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാനുമായി അടച്ചിട്ട മുറിയില്‍ സിന്ധ്യ നടത്തിയ ചര്‍ച്ച നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. എന്താണ് സംസാരിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ബിജെപിക്ക് സംസ്ഥാന അധ്യക്ഷന്റെ പോരായ്മ മധ്യപ്രദേശിലുണ്ട്. സിന്ധ്യ വന്നാല്‍ അത് പരിഹരിക്കപ്പെടും. പക്ഷേ കോണ്‍ഗ്രസിന് പിന്നീട് ഒരിക്കലും ഇവിടെ ഭരണം ലഭിക്കില്ല.

തന്ത്രപൂര്‍വം കമല്‍നാഥ്

തന്ത്രപൂര്‍വം കമല്‍നാഥ്

കമല്‍നാഥ് തന്ത്രപൂര്‍വമാണ് നീക്കങ്ങള്‍ നടത്തുന്നത്. പ്രതിസന്ധി കണ്ടപ്പോള്‍ തന്നെ അദ്ദേഹം ദില്ലിയിലെത്തി സോണിയയെ കണ്ടു. എന്നാല്‍ സിന്ധ്യക്ക് ഒരു പ്രശ്‌നവും ഇല്ലെന്നാണ് കമല്‍നാഥ് ചൂണ്ടിക്കാണിക്കുന്നത്. ആഭ്യന്തര മന്ത്രി ബാല ബച്ചനെ സംസ്ഥാന അധ്യക്ഷനാക്കാനാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്. പബ്ലിക് വര്‍ക്ക്‌സ് മന്ത്രി സജ്ജന്‍ സിംഗ് വര്‍മയാണ് ഈ നീക്കത്തിന് കമല്‍നാഥിനെ ഉപദേശിച്ചത്. ആദിവാസി വോട്ടുകളാണ് ലക്ഷ്യം.

25 എംഎല്‍എമാര്‍

25 എംഎല്‍എമാര്‍

ദിഗ്വിജയ് സിംഗിനെ പിന്തുണയ്ക്കുന്ന 25 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം അജയ് സിംഗിന്റെ വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ സമ്മര്‍ദ രാഷ്ട്രീയത്തിനാണ് ഈ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന് അഞ്ച് എംഎല്‍എമാരുടെ പിന്തുണ നഷ്ടപ്പെട്ടാല്‍ ഭരണം നഷ്ടമാകും. സിന്ധ്യ ക്യാമ്പിനെയും ദിഗ്വജയ് സിംഗ് വിഭാഗത്തെയും പിണക്കാനാവാത്ത അവസ്ഥയിലാണ് കമല്‍നാഥ്. അജയ് സിംഗിനെ തന്നെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന വാശിയിലാണ് ദിഗ്വിജയ് സിംഗ്.

മുന്നിലെത്തി സിന്ധ്യ

മുന്നിലെത്തി സിന്ധ്യ

ദിഗ്വിജയ് സിംഗിനെ ഒതുക്കാനുള്ള വടിയാണ് സിന്ധ്യ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്ന സിംഗിന്റെ വാദം പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നാണ് സിന്ധ്യ ക്യാമ്പിന്റെ വാദം. മധ്യപ്രദേശില്‍ 90 ശതമാനത്തില്‍ അധികം ഹിന്ദുക്കളാണ്. ഈ സാഹചര്യത്തില്‍ ദിഗ്വിജയ് സിംഗിന്റെ പരാമര്‍ശം പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവുമെന്ന് സിന്ധ്യ സൂചിപ്പിക്കുന്നു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഒതുക്കണമെന്നാണ് സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഫലിക്കുമെന്നാണ് സൂചന.

പാര്‍ട്ടി വിട്ടാല്‍

പാര്‍ട്ടി വിട്ടാല്‍

സിന്ധ്യയെ പിന്തുണച്ച് പ്രമുഖ നേതാവായ അശോക് ദംഗി എത്തിയിട്ടുണ്ട്. 500 പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ഇയാള്‍ പറയുന്നു. അതേസമയം ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ മൂന്ന് ഘടകങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരിലാണ്. ശിശുക്ഷേ വികസന മന്ത്രി ഇമര്‍ത്തി ദേവിയും സിന്ധ്യക്കൊപ്പമാണ് ഉള്ളത്. ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ച് പാര്‍ട്ടി വക്താവായ പങ്കജ് ചതുര്‍വേദിയും ഗതാഗത മന്ത്രി ഗോവിന്ദ് സിംഗ് രജ്പുത്തും സിന്ധ്യക്കായി പാര്‍ട്ടിയില്‍ ശക്തമായ വാദമാണ് ഉന്നയിച്ചത്. ഇവര്‍ പരസ്യമായ ആവശ്യമാണ് ഉന്നയിച്ചത്.

<strong>രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!</strong>രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ പ്രിയങ്കയുടെ രഹസ്യ യോഗം... യുപിയില്‍ സ്ട്രാറ്റജി റെഡി!!

English summary
jyothiraditya scindia final play for mp president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X