• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിനെ കുരുക്കാന്‍ വീണ്ടും സിന്ധ്യ; ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ കിടിലന്‍ തന്ത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നതിന് മുമ്പ് കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പോര് തുടങ്ങിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മറ്റ് കക്ഷികളുടെ കൂടി പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം കോണ്‍ഗ്രസിന് ഒത്തുവന്നതോടെ ഇത് രൂക്ഷമായി. ഒടുവില്‍ കമല്‍നാഥിനായിരുന്നു ഹൈക്കമാന്‍ഡിന്‍റെ നറുക്ക് വീണത്.

എന്നാല്‍ അടങ്ങിയിരിക്കാന്‍ സിന്ധ്യ തയ്യാറായിരുന്നില്ല. തന്‍റെ അനുയായികള്‍ക്ക് മന്ത്രിസഭയില്‍ വേണ്ടത്ര പ്രധാന്യം കിട്ടിയില്ലെന്നത് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുകയും ചെയ്തു. കമല്‍നാഥ് സര്‍ക്കാറിനെതിരെ അദ്ദേഹം പലപ്പോഴും പരസ്യ വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. ഈ പ്രശ്നമാണ് സിന്ധ്യയുടേയും അനുയായികളുടേയും പാര്‍ട്ടി വിടലില്‍ കലാശിച്ചത്. ബിജെപി വിട്ട സിന്ധ്യ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സിന്ധ്യയുടെ കൂടുമാറ്റം

സിന്ധ്യയുടെ കൂടുമാറ്റം

സമീപകാലത്ത് മറ്റ് പല നേതാക്കന്‍മാരും ബിജെപിയിലേക്ക് ചേക്കേറിയിട്ടുണ്ടെങ്കിലും സിന്ധ്യയുടെ കൂടുമാറ്റം കോണ്‍ഗ്രസിന് സൃഷ്ടിച്ച ആഘാതം വാക്കുകള്‍ക്ക് അപ്പുറത്താണ്. എഐസിസി ജനറല്‍ സെക്രട്ടറിയെന്ന് കോണ്‍ഗ്രസിന്‍റെ ഏറ്റവും ഉന്നതമായ പദവികളിലൊന്നിലിരിക്കേയായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലേക്ക് പോയത്.

22 എംഎല്‍എമാരേയും

22 എംഎല്‍എമാരേയും

22 എംഎല്‍എമാരേയും സിന്ധ്യ ബിജെപിയിലേക്ക് കൊണ്ടുപോയി. ഇതോടെ 15 വര്‍ഷത്തിന് ശേഷം തിരിച്ചു പിടിച്ച മധ്യപ്രദേശ് ഭരണം കേവലം 15 മാസം തികയുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന് നഷ്ടമായി. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സംഘടന പരമായും വലിയ തിരിച്ചടിയുമാണ് സിന്ധ്യയുടേയും കൂട്ടരുടേയും പോക്ക് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

കൂടുതല്‍ നേതാക്കളെ

കൂടുതല്‍ നേതാക്കളെ

ഇതിനു പുറമേയാണ് കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കളെ കൂടി ജ്യോതിരാദിത്യ സിന്ധ്യ ലക്ഷ്യം വെക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. കമല്‍നാഥിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ അസ്വസ്ഥരായ പലനേതാക്കളും ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും ബിജെപിയിലേക്ക് വരാന്‍ ഇവര്‍ ഒരുക്കമാണെന്നുമാണ് സിന്ധ്യ അനുകൂലികള്‍ അവകാശപ്പെടുന്നത്.

പിന്തുണ

പിന്തുണ

കൂടുതല്‍ നേതാക്കളെ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ടുവരുന്നത് ബിജെപിയില്‍ സിന്ധ്യയുടെ സ്വാധീനം വര്‍ധിപ്പിച്ചേക്കും. ഈ നീക്കത്തിന് സിന്ധ്യക്ക് സര്‍വ്വ പിന്തുണയും ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കുന്നുണ്ട്. ഉചിതമായ പദവികള്‍ ഇവര്‍ക്ക് നല്‍കാമെന്നാണ് വാഗ്ദാനം. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗിച്ചു കൊണ്ടിരിക്കുകയാണെന്നാണ് സുചന.

കോണ്‍ഗ്രസിനും സംശയം

കോണ്‍ഗ്രസിനും സംശയം

പാര്‍ട്ടിക്കുള്ളില്‍ സിന്ധ്യയെ അനുകൂലിക്കുന്നവര്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന സംശയം കോണ്‍ഗ്രസിന് തന്നെയുണ്ട്. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് തന്നെ ഇവര്‍ സിന്ധ്യക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത്തരം നേതാക്കള്‍ക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ നിന്ന് തന്നെ പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിന്ധ്യ അനുകൂലികളായ നാല് നേതാക്കളെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു

വിജയം ഉറപ്പാക്കാന്‍

വിജയം ഉറപ്പാക്കാന്‍

എന്നാല്‍ ഇനിയും ഇത്തരം നേതാക്കള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഉറപ്പാക്കുന്നതിന് ഇവരെ ഉപയോഗപ്പെടുത്താനാണ് സിന്ധ്യയുടെ നീക്കം. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പോ അതിന് ശേഷമോ ഇവര്‍ ബിജെപിയില്‍ എത്തിച്ചേര്‍ന്നേക്കും.

പ്രതിസന്ധി

പ്രതിസന്ധി

ഈ സാഹചര്യം വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസിന് മുന്നില്‍ സൃഷ്ടിച്ചിരിക്കുന്നത്. സിന്ധ്യയോട് കുറ് പുലര്‍ത്തുന്ന ആളുകളെന്ന ധാരണയില്‍ നേതാക്കളെ സംശയത്തിന്‍റെ മുനയില്‍ നിര്‍ത്തി എങ്ങനെ മുന്നോട്ട് പോവും എന്നതാണ് പ്രധാന വെല്ലുവിളി. നേരത്തെ സിന്ധ്യപക്ഷത്ത് നിലയുറപ്പിച്ച പല നേതാക്കളും ബിജെപിയിലേക്ക് ഇല്ലെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന് അത്ര വിശ്വാസം പോര.

ശക്തി കേന്ദ്രത്തില്‍

ശക്തി കേന്ദ്രത്തില്‍

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ 2 സീറ്റുകളും സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. സിന്ധ്യയുടെ അഭാവത്തില്‍ പ്രാദേശിക നേതാക്കളെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു കോണ്‍ഗ്രസ് ആലോചന. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലടക്കം ഇവര്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയുന്നു.

കള്ളന്‍റെ കയ്യിലെ താക്കോല്‍

കള്ളന്‍റെ കയ്യിലെ താക്കോല്‍

എന്നാല്‍ പ്രാദേശിക നേതാക്കളെ പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്താല്‍ അത് തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പല മുതിര്‍ന്ന നേതാക്കളും ഇപ്പോള്‍ കണക്ക്കൂട്ടുന്നത്. നിര്‍ഭ്യാഗ്യവശാല്‍ സിന്ധ്യ അനുകൂലികളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിക്കുന്നതെങ്കില്‍ അത് കള്ളന്‍റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലെയാവും.

ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകം

ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകം

ശിവരാജ് സിങ് ചൗഹാന്‍റെ നിലനില്‍പ്പിനെ തന്നെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോവുന്നത്. 25 സീറ്റില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 10 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ വീഴുകയും കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വഴികള്‍ തുറക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്.

കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം

English summary
Jyotiraditya Scindia's New Moves In Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X