കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങളായി രാഹുലിന് പിറകേ നടന്നു... പക്ഷേ കാണാന്‍ സാധിച്ചില്ല, സിന്ധ്യയുടെ രാജിക്ക് കാരണവുമായി ബന്ധു

Google Oneindia Malayalam News

ദില്ലി: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയില്‍ കാരണങ്ങള്‍ നിരത്തി അദ്ദേഹത്തിന്റെ ബന്ധു പ്രദ്യുതി മാണിക്യ ദേബര്‍മ. മാസങ്ങള്‍ക്കായി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയാന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയെന്ന് ദേബര്‍മ പറഞ്ഞു. എന്നാല്‍ രാഹുലിനെ കാണാന്‍ പോലും മാസങ്ങളായി അദ്ദേഹത്തിന് സാധിച്ചില്ലെന്ന് ദേബര്‍മ വെളിപ്പെടുത്തി. ഇതോടെയാണ് സിന്ധ്യ രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.

1

രാഹുലിനെ സിന്ധ്യ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന കാര്യം എനിക്ക് മാസങ്ങളായി അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം പലപ്പോഴായി പാര്‍ട്ടി നിരസിച്ചു. രാഹുലിന് ഞങ്ങളെ പോലുള്ളവരെ കേള്‍ക്കാന്‍ ആഗ്രഹമില്ലെങ്കില്‍, എന്തിനാണ് ഞങ്ങളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും ദേബര്‍മ പറഞ്ഞു. ദേബര്‍മ കോണ്‍ഗ്രസിന്റെ ത്രിപുര അധ്യക്ഷനായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പാര്‍ട്ടി വിട്ടത്. സിന്ധ്യയുടെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് ദേബര്‍മ.

രാഹുലിനെതിരെ നേരത്തെ തന്നെ യുവ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. നേരത്തെ അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പല നേതാക്കളെയും കേള്‍ക്കാനുള്ള താല്‍പര്യം പോലും രാഹുലിനില്ലെന്നായിരുന്നു വെളിപ്പെടുത്തല്‍. താന്‍ കഴിഞ്ഞ ദിവസം രാത്രി സിന്ധ്യയുമായി ഫോണില്‍ സംസാരിച്ചെന്ന് ദേബര്‍മ പറഞ്ഞു. താന്‍ രാഹുലിനായി ഒരുപാട് കാലം കാത്തിരുന്നുവെന്ന് സിന്ധ്യ തന്നോട് പറഞ്ഞു. എന്നാല്‍ ഒരവസരം പോലും ലഭിച്ചില്ല. പാര്‍ട്ടിയുടെ നേതാവ് തന്നെ ഇത്തരം അണികളെ അകറ്റുന്നത് ശരിയല്ലെന്നും സിന്ധ്യ പറഞ്ഞു.

ത്രിപുര അധ്യക്ഷനായി ഞാന്‍ രാജിവെക്കുമ്പോള്‍, യുവനേതാക്കള്‍ പാര്‍ട്ടിയില്‍ അനാഥമായ അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു. രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പോയതോടെ ഞങ്ങളെല്ലാവരും പ്രതിസന്ധിയിലായിരുന്നു. പാര്‍ട്ടിയില്‍ ഞങ്ങളുടെ അഭിപ്രായങ്ങള്‍ ്തിരസ്‌കരിക്കപ്പെട്ടു. ഞങ്ങളുടെ പല നയങ്ങളും അട്ടിമറിക്കപ്പെട്ടെന്നും ദേബര്‍മ പറഞ്ഞു. ഞങ്ങളുടെ നേതാവ് ഞങ്ങളെ കേള്‍ക്കുന്നില്ലെങ്കില്‍, സീനിയര്‍ നേതാക്കള്‍ ഞങ്ങളെ വെട്ടിനിരത്തുമ്പോള്‍, പാര്‍ട്ടി വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ദേബര്‍മ പറഞ്ഞു.

അതേസമയം കുല്‍ദീപ് ബിഷ്‌ണോയിയും ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. സീനിയര്‍ നേതാക്കളില്‍ പലരും ജൂനിയര്‍ നേതാക്കളെ വളരാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. രാജസ്ഥാനിലടക്കം യുവനേതാക്കള്‍ ഇവരുമായി കടുത്ത പോരാട്ടത്തിലാണ്. ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ കഴിവുള്ള നേതാക്കള്‍ യുവാക്കളിലാണ് ഉള്ളതെന്ന് കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു.

സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!

English summary
jyothiraditya scindia tried to meet rahul gandhi for months says cousin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X