രാഹുല്‍ ഗാന്ധിയും മോദിയും 'പെര്‍ഫക്ട് മാച്ച്', പറയുന്നത് കോണ്‍ഗ്രസ് നേതാവ്!!!

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിയുന്ന രാഹുല്‍ ഗാന്ധി ഉപമിക്കപ്പെട്ടിരിക്കുന്നത് മോദിയോട്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് രാഹുലിനെ മോദിയോട് ഉപമിച്ചത്. ആജ് തക് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

'രാഹുല്‍ ഗാന്ധിയെ മോദിയോട് ഉപമിക്കാം. പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. രാഹുല്‍ ഗാന്ധി ഒരുപാട് കഴിവുകളുള്ള വ്യക്തിയാണ്. അടിത്തട്ടിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ട്. പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിനല്‍പം സമയം കൊടുക്കുക', സിന്ധ്യ പറഞ്ഞു.

rahulgandhi

കോണ്‍ഗ്രസിന് തിരികെ അധികാരത്തില്‍ എത്താനാകുന്ന സംസ്ഥാനങ്ങളേതൊക്കെയെന്ന് കൃത്യമായി പഠനം നടത്തും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒട്ടേറെ നല്ല കാര്യങ്ങള്‍ തങ്ങള്‍ ചെയ്തിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം തിരികെ നേടാനാണ് ശ്രമമെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

English summary
Congress Leader Jyotiraditya Scindya says Rahul Gandhi is a perfect match for Modi
Please Wait while comments are loading...