• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാളി പരാമര്‍ശം: മഹുവ മൊയിത്രയെ പൂട്ടാന്‍ ബിജെപി, ആറിടത്ത് കേസ്, ഞങ്ങളില്ലെന്ന് തൃണമൂല്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: കാളി പരാമര്‍ശം വിവാദമായതോടെ മഹുവയെ മൊയിത്രയെ കൈവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി ഇത് ശക്തമായ രാഷ്ട്രീയ വിഷയമാക്കിയിരിക്കുകയാണ്. മധ്യപ്രദേശില്‍ മഹുവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദു വികാരത്തെ ഹനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നത് ഒരു തരത്തില്‍ പൊറുക്കാനാവില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യനരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

ഇതുവരെ ആറ് സംസ്ഥാനങ്ങളില്‍ മഹുവയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലും അവര്‍ക്കെതിരെ കേസുണ്ട്. മഹുവയുടെ പരാമര്‍ശത്തെ പിന്തുണയ്ക്കില്ലെന്നും, ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് അവരോട് നിര്‍ദേശിച്ചിട്ടുണ്ട്. തൃണമൂല്‍ നേതാവ് സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.

1

തൃണമൂലിന് മഹുവയുടെ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ബിജെപി രണ്ട് പരാതികളാണ് മഹുവയ്ക്കതെിരെ നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ ബിജെപി പ്രവര്‍ത്തകരാണ് ആദ്യ പരാതി നല്‍കിയത്. രണ്ടാമത്തെ പരാതി ബിജെപി നേതാവ് രാജര്‍ഷി ലാഹിരിയാണ് നല്‍കിയത്. മഹുവ സ്വമനസ്സാലെ നടത്തിയ പരാമര്‍ശമാണിത്. ഞങ്ങളുടെ മതത്തെയോ മതവിശ്വാസത്തെയോ അറിയാതെയാണ് അവര്‍ പരാമര്‍ശങ്ങള്‍ നടത്തിയത്. കാളി ദേവിയെ അപമാനിക്കുക എന്ന ഉദ്ദേശം മാത്രമാണ് ആ പരാമര്‍ശത്തിന് പിന്നിലുള്ളത്. സംസ്ഥാനത്ത് വലിയ കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ആളിക്കത്തിക്കാന്‍ മാത്രമാണ് മഹുവയുടെ പരാമര്‍ശങ്ങള്‍ ഉപകരിക്കുകയെന്നും ലാഹിരി പറഞ്ഞു.

2

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരാള്‍ക്ക് ഹിന്ദു വികാരത്തെ വ്രണപ്പെടുത്താന്‍ അവകാശമില്ല. ഇതില്‍ നടപടിയില്ലെങ്കില്‍ ഹിന്ദുക്കള്‍ തെരുവില്‍ ഇറങ്ങും. ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും ലാഹിരി മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുഖന്ദ മജുംദാര്‍ മഹുവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, തൃണമൂലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. തൃണമൂലിന് ഒരിക്കലും ഈ പരാമര്‍ശത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. അവര്‍ ഈ പരാമര്‍ശത്തെ സ്വീകരിക്കുന്നില്ലെങ്കില്‍, അവര്‍ക്കെതിരെ നടപടിയെടുക്കണം. അവരെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ വേണമെന്നും മജുംദാര്‍ പറഞ്ഞു.

3

ബൗബസാര്‍ സ്റ്റേഷന് മുന്നില്‍ ഒന്നിച്ച് ചേര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ മഹുവ മൊയിത്രയുടെ അറസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. കാളി സിനിമയുടെ പോസ്റ്ററിനെ കുറിച്ചുള്ള മഹുവയുടെ പരാമര്‍ശമാണ് വിവാദമായത്. ഈ പോസ്റ്ററില്‍ കാളി ദേവി സിഗരറ്റ് വലിച്ച് നില്‍ക്കുന്നതായിരുന്നു ഉള്ളത്. തന്നെ സംബന്ധിച്ച് മാംസം കഴിക്കുന്നവളാണ് കാളി ദേവി. മദ്യ കഴിക്കുന്ന ദേവിയാണ് അവര്‍. നിങ്ങളുടെ ദൈവം ഏത് തരത്തിലുള്ളതായിരിക്കണമെന്ന് സങ്കല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ചിലയിടങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്‌കി പ്രീതിപ്പെടുത്താനായി നല്‍കാറുണ്ട്. ചിലയിടങ്ങളില്‍ അത് ദൈവനിന്ദയാണെന്നും മഹുവ മൊയിത്ര പറഞ്ഞു.

4

മഹുവ മൊയിത്രയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഹിന്ദു ദൈവങ്ങളുടെ കാര്യത്തില്‍ മാത്രമേയുള്ളൂ എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. എംഎഫ് ഹുസൈനും, ഒവൈസിയും, മൊയിത്രയുമെല്ലാം ഹിന്ദു മതത്തെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. അവര്‍ക്കറിയാം ഹിന്ദുക്കള്‍ സഹിഷ്ണുത പുലര്‍ത്തുന്നവരാണെന്നും മാളവ്യ പറഞ്ഞു. അതേസമയം വിഷയത്തില്‍ മാപ്പുപറയാന്‍ തയ്യാറല്ലെന്ന് മഹുവ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ നിന്ന് തന്നെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. അവര്‍. നിലവില്‍ അവര്‍ മമത ബാനര്‍ജിയെ മാത്രമാണ് ഫോളോ ചെയ്യുന്നത്.

5

ബിജെപിക്ക് പറ്റുന്നത് ചെയ്യട്ടെ, ഞാന്‍ കാളിദേവിയെ പൂജിക്കുന്നവളാണ്. ഒന്നിനെയും എനിക്ക് ഭയമില്ല. നിങ്ങളുടെ ഗുണ്ടകളെയും ഭയമില്ല. നിങ്ങളുടെ പോലീസിനെയും ഭയമില്ല. നിങ്ങളുടെ ട്രോളുകളെ ഒരിക്കലും പേടിച്ചോടില്ല. സത്യത്തിന് ഒന്നിന്റെയും പിന്തുണ ആവശ്യമില്ല. അതേസമയം ശശി തരൂര്‍ മഹുവയെ പിന്തുണച്ചു. മതത്തെ കുറിച്ചും ആരും പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. അത് വ്യക്തികളുടെ സ്വകാര്യമായ കാര്യമാണ്. അത്തരത്തില്‍ തന്നെ അത് അത് എടുക്കണമെന്നും തരൂര്‍ പറഞ്ഞു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഹിന്ദു ദൈവങ്ങളുടെ മാത്രം കാര്യത്തില്‍ പാടില്ലെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Recommended Video

cmsvideo
  വീണ്ടും MLAമാരെ റിസോര്‍ട്ടില്‍ പൂട്ടാനൊരുങ്ങി കോണ്‍ഗ്രസ് | Oneindia Malayalam

  വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

  English summary
  kaali remark bjp wants mahua moitra should be arrested, she unfollows tmc in twitter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X