കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലും രജനിയും രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കില്ല, വോട്ട് രാഷ്ട്രീയത്തിന്, വിമർശനവുമായി ചാരുഹാസൻ

രണ്ടു പേരും ചേർന്നു ഒരു പാർട്ടിയുണ്ടാക്കിയാൽ പോലും ഇവർക്ക് 10 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിക്കുക.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: കമൽ-രജനി രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിൽ വൻ ചർച്ച വിഷയമായിരിക്കുമ്പോൾ ഇവർക്കെതിരെ വിമർശനവുമായി കമൽഹാസന്റെ സഹോദരൻ ചാരുഹാസൻ രംഗത്ത്. രണ്ടു പേരും രാഷ്ട്രീയത്തിൽ ക്ലച്ച് പിടിക്കില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിഗനമം.

കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു, വീടുകളിൽ വാള്‍ സൂക്ഷിക്കണം, ശ്രീരാമസേനാ തലവന്റെ പ്രസംഗം... കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു, വീടുകളിൽ വാള്‍ സൂക്ഷിക്കണം, ശ്രീരാമസേനാ തലവന്റെ പ്രസംഗം...

charuhasan

രണ്ടു പേരും ചേർന്നു ഒരു പാർട്ടിയുണ്ടാക്കിയാൽ പോലും ഇവർക്ക് 10 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിക്കുക. ബാക്കി 90 ശതമാനം വോട്ടും രാഷ്ട്രീയത്തിനാകും ലഭിക്കുക. രണ്ടു പേർക്കും രാഷ്ട്രീയ ഭാവിയില്ലെന്നു ചാരുഹാസൻ അഭിപ്രായപ്പെട്ടു.

സിനമക്കാർ സമ്പൂർണ രാഷ്ട്രീയക്കാർ

സിനമക്കാർ സമ്പൂർണ രാഷ്ട്രീയക്കാർ

തമിഴ്നാടിന്റെ ചരിത്രത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചവർ സമ്പൂർണ്ണ രാഷ്ട്രീയക്കാരായി മാറുകയാണ് ചെയ്യുന്നത്. അതിനു ഉദഹരണമാണ് എംജിആർ, കരുണാനിധി, ജയലളിത.

 വോട്ട് ലഭിക്കില്ല

വോട്ട് ലഭിക്കില്ല

രജനികാന്തും കമൽഹാസനും ഒന്നിച്ചു നിന്നാൽ പോലും ഇവർ തിരഞ്ഞെടുപ്പിൽ വിജയിക്കില്ലെന്നും ചാരുഹാസൻ പറഞ്ഞു. വെറും 10 ൽ താഴെ വോട്ടുകൾ മാത്രമായിരിക്കും ഇവർക്ക് ലഭിക്കുക. ബാക്കി 90 ശതമാനം വോട്ടും രാഷ്ട്രീയത്തിന് പോകുമെന്നും അദ്ദേഹം പറഞ്ഞു.

 സിനിമ വേറെ രാഷ്ട്രീയം വേറെ

സിനിമ വേറെ രാഷ്ട്രീയം വേറെ

ജനങ്ങൾക്ക് താരങ്ങളുടെ സിനിമകളോടാണ് ആരാധന. അങ്ങനെ അല്ലായിരുന്നെങ്കിൽ രണ്ടു തവണ ജയലളിത തോൽക്കുമായിരുന്നില്ലെനന്നും ചാരുഹാസൻ പറഞ്ഞു

 സൂപ്പർ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

സൂപ്പർ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

തമിഴ്നാട്ടിൽ ഏറെ ചർച്ച വിഷയമായതാണ് കമൽ- രജനി രാഷ്ട്രീയ പ്രവേശനം. ശിവാജി ഗണേശന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത ദിവസമാണ് രജനി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സൂചന നൽകിയത്. എന്നാൽ കുറച്ചു നാളുകളായി കമൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള സൂചനകൾ നൽകി തുടങ്ങിയിരുന്നു.

 അഭിനയം മാനദണ്ഡമല്ല

അഭിനയം മാനദണ്ഡമല്ല

രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ചേരുവ അഭിനയമല്ല , അതു തിരുമാനക്കുന്നത് ജനങ്ങളാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. നടനായതുകൊണ്ട് മാത്രം രാഷ്ട്രീയ ത്തിൽ വിജയിക്കാനാകില്ല. പേരോ പണമോ പ്രശസ്തിയോ മാത്രം പോരാ. ഒരു നടനെ രാഷ്ട്രീയക്കാരനാക്കി പരിവർത്തനപ്പെടുത്തുന്ന ഘടകങ്ങൾ അതിലുമൊക്കെ ഉപരിയാണെന്ന് രജനി കൂട്ടിച്ചേർത്തു.

 നേതാക്കന്മാരെ കണ്ടു

നേതാക്കന്മാരെ കണ്ടു

കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായിട്ടാണ് നേതാക്കന്മാരെ നേരിട്ടു കാണുന്നതെന്നാണ് പുറത്ത് വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിനേയും സന്ദർശിച്ചിരുന്നു.

 ജന നന്മയ്ക്ക് വേണ്ടി ബിജെപിയിൽ

ജന നന്മയ്ക്ക് വേണ്ടി ബിജെപിയിൽ

ബിജെപിയുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തന്റെ അജണ്ഡയിലില്ലെന്ന് ഉലകനായകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനങ്ങൾക്ക് നന്മവരുമെങ്കിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Even as actors Kamal Haasan and Rajinikanth increasingly talk politics and openly hint at their political entry, Kamal’s brother, Charuhasan, has spoken out doubting the political success of both the stars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X