കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനികാന്തിനെ പിന്തുണച്ച് സിനിമാ ലോകം; ഒറ്റദിവസം കൊണ്ട് ന്യൂസ്‌മേക്കറായി

  • By Oneindia Staff Writer
Google Oneindia Malayalam News

ദില്ലി: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ സ്വാഗതം ചെയ്ത് സിനിമാലോകം. ഉചിതമായ തീരുമാനമാണ് രജനി എടുത്തതെന്ന് സിനിമാ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. നടന്‍ കമല്‍ഹാസനാണ് ആദ്യം അഭിനന്ദിച്ച് രംഗത്തെത്തിയത്. തൊട്ടുപിന്നാലെ ബോളിവുഡിലെ താരങ്ങളും രജനിക്ക് പിന്തുണയുമായെത്തി.

Rajinikanth

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച രജനികാന്തിനെ സ്വാഗതം ചെയ്യുന്നു, അഭിനന്ദിക്കുന്നു- എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. രാഷ്ട്രീയ ലോകത്തേക്ക് രജനികാന്തിന് സ്വാഗതം എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്. 2017ലെ ഏറ്റവും ഒടുവിലെ ദിനത്തില്‍ നടത്തിയ പ്രഖ്യാപനംകൊണ്ട് രജനികാന്ത് ഈ വര്‍ഷത്തെ ന്യൂസ് മേക്കറായിരിക്കുകയാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു, റിതീഷ് ദേശ്മുഖ് തുടങ്ങിയവരും രജനികാന്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. നേരത്തെ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെതിരേ പലരും രംഗത്തുവന്നിരുന്നു. അദ്ദേഹം കര്‍ണാടകക്കാരനാണെന്നതാണ് തടസമായി അവര്‍ ഉന്നയിക്കുന്നത്. ടിടിവി ദിനകരനും ഒരു സംവിധായകനുമാണ് ഏറ്റവും ഒടുവില്‍ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരേ അഭിപ്രായം പങ്കുവച്ചത്. രജനിക്ക് അക്ഷരാഭ്യാസമില്ലെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

സൂപ്പര്‍ താരം രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് തമിഴ്നാട്ടിലെ പകുതിയിലധികം പേരും ആവശ്യപ്പെടുന്നതായുള്ള സര്‍വെ ഫലം പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച നടത്തിയ സര്‍വെയിലാണ് 53 ശതമാനം ആളുകളും ഇങ്ങനെ അഭിപ്രായപ്പെട്ടത്. തമിഴ്, ഇംഗ്ലീഷ് ചാനലുകള്‍ സംയുക്തമായാണ് സര്‍വെ നടത്തിയത്.

4463 പേരോട് വിഷയത്തില്‍ പ്രതികരണം തേടി. ഇതില്‍ 53 ശതമാനം ആളുകളും രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നും അഭിപ്രായപ്പെട്ടു. നല്ല മുഖ്യമന്ത്രിയാകാന്‍ രജനിക്ക് സാധിക്കില്ലെന്നാണ് 54 ശതമാനം പേര്‍ പ്രതികരിച്ചത്. എന്നാല്‍ ആരാധകരുടെ അഭിപ്രായം മാനിച്ച് അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചുകഴിഞ്ഞു. ന്യൂസ് എക്സ്, കാവേരി ടിവി എന്നിവര്‍ സംയുക്തമായാണ് സര്‍വെ നടത്തിയത്.

English summary
Kamal Haasan, Anupam Kher welcome Rajinikanth's entry in politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X