'സ്വന്തം അഭിപ്രായം പറയാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ട്'; സനാതന വിവാദത്തിൽ കമൽ ഹാസൻ
ചെന്നൈ: സനാതന ധർമ പരാമർശത്തിൽ ഡി എം കെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ടെന്ന് കമൽ ഹാസൻ പറഞ്ഞു. ആദ്യമായാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.
ഉദയനിധി സ്റ്റാലിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ അക്രമ ഭീഷണികളോ, നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങശോ അവംലബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം എന്നാണ് അദ്ദേഹം പറഞ്ഞത്.

കമൽഹാസൻ പറഞ്ഞത്:
നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തലോ തന്ത്രങ്ങൾ അവംലബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവദിക്കാം അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങൽക്കായി വാക്കുകകൾ വളച്ചൊടിക്കുകയല്ല വേണ്ടത്.
യഥാർത്ഥ ജനാധിപത്യത്തിന്റെ മുഖമുദ്ര വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്, കമൽഹാസൻ പറഞ്ഞു. ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ട് എന്നും അത് അങ്ങനെ തന്നെ തുടരും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങളെ എതിർക്കരുത് നശിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
അതേസമയം സനാതന ധർമം സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലി രംഗത്ത് എത്തി. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിച്ചതിന് പിന്നാലെയാണ് സ്റ്റാലിൻ രംഗത്ത് വന്നത്.
ഉദയനിധി പറഞ്ഞതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാതെ പ്രധാനമന്ത്രി പ്രതികരിച്ചത് ശരിയായില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദ വിഷയത്തിൽ കൃത്യമായ മറുപടിയാണ് നൽകേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ടവർ മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം മന്ത്രിമാരോട് നിർദ്ദേശിച്ചിരുന്നത്.
ഉദയ നിധിയുടെ പരാമർശങ്ങൾക്ക് ഉചിതമായ പ്രതികരണം ആവശ്യമാണ് എന്ന് പ്രധാനമന്ത്രി മന്ത്രി സഭാ യോഗത്തിൽ പരാമർശിച്ചത് നിരാശാജജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
അടിച്ചമർത്തുന്ന പ്രത്യയശാസ്ത്രത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ നിലപാട് ഉൾക്കൊള്ളാൻ ബി ജെപി ക്ക് സാധിച്ചിട്ടില്ലെന്നും ബി ജെ പി അനുകൂല ശക്തികൾ തെറ്റായ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
'വംശഹത്യ' എന്ന വാക്ക് തമിഴിലോ ഇംഗ്ലീഷിലോ ഉദയനിധി ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അങ്ങനെ അവകാശപ്പെട്ട് നുണകൾ പ്രചരിപ്പിച്ചു', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications