രാഹുലിനെ വാതോരാതെ പുകഴ്ത്തി കമല്‍ ഹാസന്‍; പ്രിയങ്ക പെങ്ങള്‍! കോണ്‍ഗ്രസ് സഖ്യത്തിന്‍റെ സൂചന?
Recommended Video

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. ഒറ്റയ്ക്കാണോ അതോ മറ്റ് പാര്‍ട്ടികളുമായി സഖ്യം ചേരുമോയെന്ന ചോദ്യം ഇതോടെ ഉയര്‍ന്നു.ബിജെപിയുടെ നിരന്തര വിമര്‍ശകനായ കമല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുമോയെന്നായിരുന്നു തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കിയത്. ബിജെപിയേയും നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന കമല്‍ തന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ കമല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറ്റി കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കമലഹാസന്‍. പുതുച്ചേരിയില്‍ നടന്ന പരിപാടിക്കിടെ കമല്‍ രാഹുലിനേയും രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയേയും തന്‍റെ പ്രസംഗത്തില്‍ ഉടനീളം അഭിന്ദിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുള്ള 40 സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തേ തന്നെ കമലഹാസന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമലഹാസന്‍.

സഖ്യസാധ്യത തേടി
എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും സമാന മനസുള്ള പാര്‍ട്ടികളുമായി സഖ്യത്തില്‍ എത്താന്‍ ഒരുക്കമാണെന്നും കമലഹാസന്‍ പറഞ്ഞു. പുതുച്ചേരിയില്‍ വെച്ച് നടന്ന പാര്‍ട്ടി പരിപാടിയ്ക്കിടെയാണ് കമലഹാസന്‍ ഇക്കാര്യം പറഞ്ഞത്.

ബിജെപിയുടെ കടുത്ത വിമര്‍ശകന്‍
നേരത്തേ തന്നെ ബിജെപിയുടെ കടുത്ത വിമര്‍ശകനാണ് കമലഹാസന്‍. അതേസമയം കോണ്‍ഗ്രസുമായി വളരെ നല്ല ബന്ധവും കമലഹാസനുണ്ട്. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസിനോടുളള കമല്‍ഹാസന്റെ സമീപനം അന്നേ ചര്‍ച്ചയായിരുന്നു.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം
തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ്.അതേസമയം ഡിഎംകെയ്ക്ക് എതിരെ പരസ്യമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കമലഹാസന്‍. ഡിഎംകെയും എഐഡിഎംകെയും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നായിരുന്നു കമൽഹാസന്‍ മുന്‍പ് കുറ്റപ്പെടുത്തിയത്.

ഡിഎംകെയോട് ഇടഞ്ഞ് കമല്‍
കാവേരി വിഷയം ചർച്ച ചെയ്യാനായി കമൽഹാസന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാൽ ഡിഎംകെയും സഖ്യകക്ഷികളും ഇതിൽ നിന്ന് വിട്ടുനിന്നതും അനിഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്.എന്നാല്‍ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് കമല്‍ കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ കമല്‍ പങ്കെടുത്തു.

ഡിഎംകെ പരിപാടിയില്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കെജ്രിവാള്‍ എന്നിവരും അന്ന് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതോടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ കമലും എത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു.

കോണ്‍ഗ്രസിനെ പുകഴ്ത്തി കമല്‍
ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കോണ്‍ഗ്രസിനെ വാനോളം പുതഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കമല്‍.പുതുച്ചേരിയില്‍ വെച്ച് നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കമല്‍ അഭിനന്ദിച്ചു.

അഭിന്ദനനം
രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ദരിദ്രര്‍ക്ക് മിനിമം വരുമാനമെന്ന പദ്ധതി മികച്ചതാണെന്ന് കമല്‍ പറഞ്ഞു. കൂടാതെ രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിയേയും അദ്ദേഹം സ്വാഗതം ചെയ്തു.
പ്രസംഗത്തിനിടെ സഖ്യത്തിന് ഒരുക്കമാണെന്ന് കൂടി വ്യക്തമാക്കിയതോടെ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് തമിഴ്നാട്ടില്‍ തുടക്കമായിരിക്കുന്നത്.

ഏറെ ശ്രമകരം
അതേസമയം കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയുടെ ഭാഗമാവുകയാണെങ്കില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒന്നോ ഏറിയാല്‍ രണ്ട് സീറ്റുകളോ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളു. ഒരു മുന്നണിയിടേയും ഭാഗമാവാതെ തനിച്ച് നിന്ന് തമിഴ്‌നാട്ടില്‍ നിന്ന് വിജിയിച്ചു കയറുക എന്നുള്ളത് ഏറെ ശ്രമകരമാണ്.

മൂന്നാം മുന്നണി
ബിജെപി-എഐഎഡിഎംകെ സഖ്യം നിലവില്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ ഇവരോടൊപ്പം ചേരാനും കമല്‍ തയ്യാറായേക്കില്ല. പിന്നീടുള്ള മറ്റൊരു മാര്‍ഗ്ഗം ഇരുമുന്നണികളുടേയും ഭാഗമാവാതിരിക്കുന്ന പാര്‍ട്ടികളെ കൂട്ടി തമിഴ്‌നാട്ടിലൊരു മൂന്നാം മുന്നണി രൂപീകരിക്കുക എന്നുള്ളതാണ്. നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇത് ഏറെ ശ്രമകരമായേക്കും.












Click it and Unblock the Notifications