ഇനി മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍.... അഭിനയ ജീവിതത്തിന് സലാം പറഞ്ഞ് ഉലകനായകന്‍

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  സിനിമയില്‍ അഭിനയിക്കില്ലെന്ന് നടന്‍ കമലഹാസന്‍ | Oneindia Malayalam

  ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് നടന്‍ കമലഹാസന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് ഈ മാസം തുടക്കം കുറിക്കാനിരിക്കേയാണ് കമലഹാസന്‍ നിലപാട് വ്യക്തമാക്കിയത്. തന്‍റെ രണ്ട് ചിത്രങ്ങളാണ് ഇനി പുറത്തു വരാന്‍ ഇരിക്കുന്നതെന്നും അതിന് ശേഷം മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.

  പരാജയത്തെ ഭയപ്പെടുന്നില്ല

  പരാജയത്തെ ഭയപ്പെടുന്നില്ല

  തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ തുടരുക തന്നെ ചെയ്യുമെന്നും കമലഹാസന്‍ വ്യക്തമാക്കി. നീതിപൂര്‍വ്വകമായ ജീവിതത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു തന്‍റെ ആഗ്രഹമെന്നും കമല്‍.

  37 വര്‍ഷം

  37 വര്‍ഷം

  37 വര്‍ഷമായി താന്‍ സന്നദ്ധ പ്രവര്‍ത്തക മേഖലയില്‍ ഉണ്ടായിരുന്നു. പത്ത് ലക്ഷത്തോളം പ്രവര്‍ത്തകര്‍ ഇതിന് തന്നൊപ്പം കൂടെയുണ്ടായിരുന്നെന്നും കമല്‍ വ്യക്തമാക്കി.

  എനിക്ക് പണം വേണ്ട

  എനിക്ക് പണം വേണ്ട

  ഒട്ടേറെ പ്രവര്‍ത്തകര്‍ തനിക്കൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. പണം താന്‍ ജീവിതത്തില്‍ ഒരുപാട് സമ്പാദിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പണം സമ്പാദിക്കുക അല്ല ലക്ഷ്യം. ഒരു നടനായി മാത്രം ജീവിച്ച് മരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.

  കാവിയല്ല കറുപ്പ്

  കാവിയല്ല കറുപ്പ്

  തന്‍റെ രാഷ്ട്രീയ നിറം കാവിയല്ലെന്നും കറുപ്പാണെന്നും കമലഹാസന്‍ പറഞ്ഞു. കാവി നിറം വ്യാപിക്കുന്നതില്‍ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന് ഭീഷണിയാണ്.

  കറുപ്പ് മോശം നിറമല്ല

  കറുപ്പ് മോശം നിറമല്ല

  സംസ്കാരത്തേയും കറുത്തവരേയും പ്രതിനിധാനം ചെയ്യുന്നതാണ്. അതിനാല്‍ തമിഴര്‍ക്ക് കറുപ്പ് ഒരു മോശം നിറമല്ല. ബിജെപിയുമായി ഒരിക്കലും കൈ കോര്‍ക്കില്ലെന്നും കമല്‍ പറഞ്ഞു.

  മുഖ്യമന്ത്രിയാകാനില്ല

  മുഖ്യമന്ത്രിയാകാനില്ല

  മുഖ്യമന്ത്രിയാകുകയല്ല ലക്ഷ്യം. തമിഴ്നാടിന് വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് തന്‍റെ ലക്ഷ്യം. രജനീകാന്തിന്‍റെ രാഷ്ട്രീയം കാവിനിറത്തില്‍ അധിഷ്ഠിതമാണെങ്കില്‍ അദ്ദേഹവുമായി സഖ്യത്തിലേര്‍പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   പോര് മുറുകുന്നു

  പോര് മുറുകുന്നു

  ദ്രാവിഡ രാഷ്ട്രീയത്തെ മാത്രം പിന്തുണച്ച തമിഴ് ജനതയ്ക്കിടയില്‍ ആത്മീയ രാഷ്ട്രീയം എന്ന പുതിയ മുഖവുമായാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനം. ഇത് ബിജെപി അനുകൂല രാഷ്ട്രീയം ആണെന്ന വിലയിരുത്തലുകള്‍ക്കിടെ ആണ് കമലഹാസന്‍ നിലപാട് വ്യക്തമാക്കിയത്. മാര്‍ക്സിസവും ഗാന്ധിയും പെരിയാറുമടങ്ങുന്ന പുതിയ രാഷ്ട്രീയം കമല്‍ പറയുമ്പോള്‍ മത അധിഷ്ഠിതമല്ലാത്ത ആത്മീയ രാഷ്ട്രീയമാണ് താന്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് രജനി പറഞ്ഞിരുന്നു. കമലിന്‍റെ പരസ്യ പ്രസ്താവനകള്‍ വരാനിരിക്കുന്ന രാഷ്ട്രീയ മത്സരങ്ങളുടെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

  English summary
  no more films says kamala haasan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്