• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാണുമ്പോഴെല്ലാം കെട്ടിപ്പിടിച്ച് അയാൾ എന്റെ കഴുത്തിൽ മുഖമമർത്തും; സംവിധായകനെതിരെ തുറന്നടിച്ച് കങ്കണ!

  • By Desk

മുംബൈ: തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും ലൈംഗികാരോപണം. സൂപ്പർ ഹിറ്റ് ചിത്രം ക്വീനിന്റെ സംവിധായകൻ വികാസ് ബഹലിനെതിരെയാണ് ബോളിവുഡിന്റെ ബോൾഡ് നായിക കങ്കണ റണൗട്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വികാസ് ബഹലിനെതിരെ മറ്റൊരു പെൺകുട്ടി പീഡന പരാതി നൽകിയിരുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിയെ താൻ പിന്തുണയ്ക്കുന്നുവെന്നും വികാസിനെതിരായണ് ആരോപണം എന്നതുകൊണ്ട് തന്നെ ഇത് സത്യമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കങ്കണ പറയുന്നു.

ബഹലിനെതിരെ

ബഹലിനെതിരെ

2015ൽ ബോംബെ വെൽവെറ്റ് എന്ന സിനിമയുടെ ചിത്രം ഗോവയിൽ വെച്ച് നടക്കുമ്പോൾ വികാസ് ബഹൽ തന്നെ പീഡിപ്പിച്ചതായി ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. അനുരാഗ് കശ്യപും വികാസ് ബാഹലും ഉൾപ്പെടെ നാലു പേർചേർന്ന് സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയിലെ മുൻ ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്. ഇതേ തുടർന്ന് ഫാന്റം ഫിലിംസ് പിരിച്ചുവിട്ടിരുന്നു.

ക്വീനിൽ അഭിനയിക്കുമ്പോൾ

ക്വീനിൽ അഭിനയിക്കുമ്പോൾ

ഞാൻ ആ പെൺകുട്ടിയെ പൂർണമായും വിശ്വസിക്കുന്നു. 2014ൽ വിവാഹം കഴിഞ്ഞിട്ടും ക്വീൻ ചിത്രീകരിക്കുന്ന സമയത്ത് ദിവസവും ഓരോരുത്തരുമായി ലൈംഗീകബന്ധത്തിലേർപ്പെട്ടതിന്റെ കാര്യങ്ങൾ അയാൾ പറയുമായിരുന്നു. വ്യക്തികളെയോ അവരുടെ വിവാഹമോയെന്നും ഞാൻ അളക്കാറില്ല. പക്ഷേ ആസക്തി ഒരു രോഗമായി മാറുമ്പോൾ തുറന്ന് പറയേണ്ടി വരുമെന്ന് കങ്കണ പറയുന്നു.

കളിയാക്കും

കളിയാക്കും

മറ്റുള്ളവരുമായി അടുത്തിടപഴകാത്തതിനും നേരത്തെ ഉറങ്ങുന്നതിനുമൊക്കെ അയാൾ എന്നെ കളിയാക്കുമായിരുന്നു. കാണുമ്പോഴൊക്കെ അയാൾ എന്നെ ഇറുക്കി ചേർത്തുനിർത്തി എന്റെ മുടിയിൽ മണക്കും. എന്റെ കഴുത്തിൽ അയാൾ മുഖം അമർത്തും. നിന്റെ മുടിയുടെ ഗന്ധം എനിക്ക് ഇഷ്ടമാണെന്ന് പറയും. ബലം പ്രയോഗിച്ച് താൻ അയാളെ പലപ്പോഴും തള്ളി മാറ്റുകയായിരുന്നു. അയാൾക്കെന്തോ കുഴപ്പമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും കങ്കണ പറയുന്നു.

അവസരങ്ങൾ

അവസരങ്ങൾ

വികാസിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ തനിക്ക് ചില അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ഹരിയാനയിലെ ഒരു സ്വർണമെഡൽ ജേതാവിന്റെ കഥയുമായി വികാസ് എന്നെ കാണാൻ വന്നിരുന്നു.പെൺകുട്ടിയെ താൻ പിന്തുണച്ചതുകൊണ്ട് ആ സിനിമ എനിക്ക് നഷ്ടമായി. ബാഹൽ തന്നോട് മിണ്ടാതായി. അവസരം നഷ്ടമായത് ഞാൻ കാര്യമാക്കിയിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയുക തന്നെ ചെയ്യുമെന്ന് കങ്കണ പറയുന്നു.

വിശ്വസിക്കുന്നു

വിശ്വസിക്കുന്നു

ആ പെൺകുട്ടിയെ താൻ പൂർണമായും വിശ്വസിക്കുന്നു. ഫാന്റം പ്രൊഡക്ഷൻസ് പിരിച്ചുവിട്ടതിന് ശേഷം മാത്രമാണ് ആളുകൾ വികാസിനെതിരെ തിരിഞ്ഞത്. ഇതിന് മുൻപും സഹായം അഭ്യർത്ഥിച്ച് ആ പെൺകുട്ടി വന്നിരുന്നു. അന്നും താൻ പിന്തുണച്ചിരുന്നു. പക്ഷേ അന്ന് ആരോപണങ്ങൾ മുക്കി കളയുകയായിരുന്നുവെന്നും കങ്കണ പറയുന്നു.

ഭീരുക്കൾ

ഭീരുക്കൾ

ഫാന്റം പിരിച്ചുവിട്ട് വികാസ് ദുർബലനായപ്പോൾ മാത്രമാണ് അയാൾക്കെതിരെ ശബ്ദമുയർത്താൻ ആളുകൾ മുന്നോട്ട് വരുന്നത്. ഇതൊരു പോരാട്ടമല്ല, ഭീരുത്വമാണ്. അത്തരം സമൂഹത്തേയോർത്ത് ലജ്ജ തോന്നുന്നുവെന്നും കങ്കണ പറയുന്നു. പിന്തുണച്ചാലും ഇല്ലെങ്കിലും നമ്മൾ അവസരവാദികളാകരുതെന്ന് കങ്കണ ഓർമിപ്പിക്കുന്നു

മണികർണിക

മണികർണിക

മണികർണിക, ദി ക്വീൻ ഓഫ് ഝാൻസിയാണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. വികാസ് ബാഹൽ സംവിധാനം ചെയ്യുന്ന സൂപ്പർ 30യും മണികർണികയുമായും തീയേറ്ററിൽ ഏറ്റുമുട്ടുക. അടുത്ത ജനുവരി 25ന് ഇരു ചിത്രങ്ങളും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

വയനാട്ടിലെ നാലംഗ കുടുംബത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ അപവാദ പ്രചാരണം; ഏഴ് കുറിപ്പുകൾ!!!

തെലുങ്കാനപ്പോരിനിറങ്ങാൻ നടി വാണി വിശ്വനാഥും; ടിഡിപി സ്ഥാനാർത്ഥികുമെന്ന് സൂചന!!

കൂടുതൽ bollywood വാർത്തകൾView All

English summary
Kangana Ranaut Accuses Queen Director Vikas Bahl Of Sexual Harassment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more