വരവ് ആഘോഷമാക്കി വിദ്യാര്‍ത്ഥികളും അധ്യാപകരും: താന്‍ മാധ്യമ വിചാരണയ്ക്ക് ഇരയായെന്ന് കനയ്യ
ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാര്‍ തീഹാര്‍ ജയിലില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് രാത്രിയോടെ ക്യാംപസില്‍ എത്തി. ക്യാംപസില്‍ എത്തിയ കനയ്യയ്ക്ക് അവേശോജ്വലമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നല്‍കിയത്. താന്‍ മാധ്യമ വിചാരണയുടെ ഇരയായെന്ന് കനയ്യകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജയിലില്‍ നിന്ന് ടിവി കാണാറുണ്ട്. എന്നാല്‍ ചില മാധ്യമങ്ങള്‍ തന്നോട് പ്രതികരിച്ചു. തന്റെ കഥ എന്താണെന്ന് ജനങ്ങളെ അറിയിക്കുനെന്നും എഴുതാന്‍ താന്‍ സജ്ജനാണെന്നും സത്യം പുറത്തു വരുമെന്നും കനയ്യ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ പരിഹാസാസ രൂപത്തിലുള്ള വിമര്‍ശനങ്ങളാണ് കനയ്യ തന്റെ പ്രസംഗത്തിലുടനീളം ഉന്നയിച്ചത്.

ഇന്ത്യയില്‍ നിന്നല്ല, രാജ്യത്തെ ബാധിച്ച അഴിമതിയില്‍ നിന്നും ജാതിയില്‍ നിന്നുള്ള സ്വാതന്ത്യമാണ് താന്‍ ആവശ്യപ്പെടുന്നതെന്ന് കനയ്യ പറഞ്ഞു. താന്‍ വരുന്നത് രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ഒരു ഗ്രാമത്തില്‍ നിന്നാണ് . മാജികുകള്‍ കാണിക്കുന്ന സര്‍ക്കസ്സുകാര്‍ തന്റെ ഗ്രാമത്തില്‍ വരാറുണ്ട്. .
അവര്‍ കാണിക്കുന്ന മാജിക് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോല്‍ ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കുന്നതെന്ന് തന്റെ പ്രസംഗത്തിലൂടെ കനയ്യ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ക്യാപസിലെ അഡ്മിനിസ്‌ട്രേറ്റിന് മുന്നില്‍ കനയ്യയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്.












Click it and Unblock the Notifications