കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണ്‍പൂരില്‍ പറക്കും തളിക...? ഫോട്ടോയും ഉണ്ട്!

Google Oneindia Malayalam News

കാണ്‍പൂര്‍: പറക്കും തളികകള്‍ എന്നും മനുഷ്യന് ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ആകാശത്ത് തിരിച്ചറിയാനാകാത്ത ഇത്തരം വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടതിന്റെ തെളിവുകളുമായി പലരും രംഗത്തെത്തുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം പറക്കും തളികകള്‍ കണ്ട രാജ്യം ഒരു പക്ഷേ അമേരിക്ക ആയിരിക്കും.

എന്നാല്‍ ഇപ്പോള്‍ പറയുന്നത് അമേരിക്കയെ കുറിച്ചല്ല. ഇന്ത്യയില്‍ കണ്ട പറക്കും തളികയെ കുറിച്ചാണ്. ഉത്തര്‍ പ്രദേശിലെ ഒരു പയ്യനാണ് ആകാശത്ത് പറക്കും തളിക പോലുള്ള വസ്തു കണ്ടത്. വെറതേ കണ്ട് നില്‍ക്കുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടും ഉണ്ട്.

UFO

കാണ്‍പൂരിലെ ശ്യാംനഗറിലെ സന്തോഷ് ഗുപ്തയുടെ മകനാണ് സ്മാര്‍ട്ട് ഫോണില്‍ പറക്കും തളികയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ആകാശത്ത് മേഘങ്ങളുടെ വിവധ രൂപങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കവേയാണ് പറക്കും തളികയും ക്യാമറയില്‍ കുടുങ്ങിയത്.

സ്ഥിരം ചിത്രങ്ങളില്‍ കാണുന്നത് പോലുള്ള പറക്കും തളിക പോലെ തന്നെയാണ് ഈകുട്ടിയെടുത്ത ചിത്രത്തിലും ഉള്ളത്. പറക്കും തളികയുടെ താഴേയ്ക്ക് ഒരു ചുവന്ന വെളിച്ചവും ഉണ്ടായിരുന്നത്രെ.

കണ്ടാല്‍ കിറുകൃത്യം പറക്കും തളിക പോലെ തന്നെ ആണെന്നതുകൊണ്ട് തന്നെ ചില സംശയങ്ങളും ഉണ്ട്. ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണുകളില്‍ എടുക്കുന്ന ചിത്രങ്ങളില്‍ എന്ത് കൃത്രിമം വേണമെങ്കിലും കാണിക്കാവുന്നതാണല്ലോ!!!

എന്തായാലും പറക്കും തളിക ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ശാസ്ത്രലോകം തന്നെ സംശയത്തിലാണ്. ഇന്ത്യയില്‍ തന്നെ ഇതിന് മുമ്പ് പല തവണ പറക്കും തളികകള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏറ്റവും അധികം തവണ പറക്കും തളിക കണ്ട റെക്കോര്‍ഡ് കാലിഫോര്‍ണിയക്കാണ്. 11,202 തവണ അവിടെ പറക്കുംതളികകള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

English summary
Kanpur boy claims to have snapped photos of a UFO while trying to capture some clouds in his smartphone. The incident reportedly happened at Shyamnagar locality on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X