കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തില്‍ 60000 ത്തോളം പോലീസുകാര്‍ കൂട്ട അവധി പ്രഖ്യാപിച്ചു;അപേക്ഷ പരിഗണിക്കില്ലെന്ന് ഡിജിപി

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: ശമ്പളവര്‍ദ്ധനവും ഭേദപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും നിഷേധിക്കുന്നുവെന്നാരോപിച്ച് കര്‍ണ്ണാടക പോലീസ് അസോസിയേഷന്‍ പ്രഖ്യാപിച്ച സമരം ശനിയാഴ്ച്ച നടക്കും. ഇതു പ്രകാരം സംസ്ഥാനത്തെ 60000 ത്തോളം പോലീസുകാര്‍ കൂട്ട അവധിയെടുക്കും. അഖില കര്‍ണ്ണാടക പോലീസ് മഹാസഭ സമരം പ്രഖ്യാപിച്ച ശേഷം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് ഉന്നത പോലീസ് അധികാരികള്‍. സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാവുമെന്നും പോലീസുകാരുടെ ലീവ് അപേക്ഷ പരിഗണിക്കില്ലെന്നുമാണ് ഡിജിപി ഓം പ്രകാശ് കഴിഞ്ഞ ദിവസവ്യക്തമാക്കിയത്.

പോലീസുകാര്‍ക്കായി മികച്ച സേവന വ്യവസ്ഥകള്‍ നടപ്പിലാക്കുമെന്നും തങ്ങള്‍ ഒരേ കുടുംബമാണെന്നുമുളള ഡിജിപിയുടെ വാക്കുകളെ മുഖവിലക്കെടുക്കാതെ സമര തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അസോസിയേഷന്‍. പോലീസുകാരില്‍ നിന്ന് പിരിച്ചുവിട്ട ചിലരാണ് അസോസിയേഷനെ സമരത്തിനു പ്രേരിപ്പിക്കുന്നതെന്നും ഡിജിപി കുറ്റപ്പെടുത്തിയിരുന്നു. കര്‍ണ്ണാടക സംസ്ഥാന പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് വി ശശിധറിനെ അറസ്റ്റു ചെയ്തതിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

karnataka-police-02

30 ഓളം പോലീസുകാര്‍ ശശിധറിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു. ശശിധരിനെ ജൂണ്‍ 16 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ക്രമസമാധാനം തകര്‍ക്കുന്ന വിധത്തില്‍ സമരം നടത്താനാണ് തീരുമാനമെങ്കില്‍ എസ്മ ആക്ട് (അവശ്യ സേവന നിര്‍വ്വഹണം നിയമം) പ്രകാരം കേസെടുക്കുമെന്ന് സര്‍ക്കാര്‍ താക്കീത് നല്‍കിയിട്ടുണ്ട്.

English summary
Thousands of police constables have threatened to go on leave on June 4 in Karnataka to protest against low salaries, poor working conditions and political interference.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X