കോൺഗ്രസിന് ചിരി;കർണാടകത്തിൽ മറ്റൊരു എംഎൽഎ കൂടി കോൺഗ്രസിൽ, ഒരു മാസത്തിനിടയിൽ മൂന്നാമത്തെ നേതാവ്
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി ജെഡിഎസ് നേതാവും എംഎൽഎയുമായ എസ് ആർ ശ്രീനിവാസ് ആണ് കോൺഗ്രസിൽ ചേർന്നത്. ഒരു മാസത്തിനിടെ കോൺഗ്രസിൽ ചേരുന്ന മൂന്നാമത്തെ എംഎൽഎയാണ് ശ്രീനിവാസ്.
കഴിഞ്ഞ ദിവമായിരുന്നു ശ്രീനിവാസ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. തനിക്കെതിരെ പാർട്ടി നേതൃത്വം പല തെറ്റായ ആരോപണങ്ങളും ഉന്നയിച്ചുവെന്നായിരുന്നു ശ്രീനിവാസ് ആരോപിച്ചത്. നേരത്തേ രാജ്യസഭ തിരഞ്ഞെുപ്പിൽ ക്രോസ് വോട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ശ്രീനിവാസിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയാതായി ജെ ഡി എസ് അറിയിച്ചിരുന്നു. പാർട്ടി സ്ഥാനാർത്ഥിയായ ഡി കുപേന്ദ്ര റെഡ്ഡിയെ പരാജയപ്പെടുത്താൻ ശ്രീനിവാസ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

അതേസമയം ശ്രീനിവാസിനെ പാർട്ടിയിൽ എത്തിക്കാൻ കഴിഞ്ഞ കുറച്ചു നാളുകളായി താൻ തീവ്ര ശ്രമങ്ങൾ നടത്തുകയായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞഅഞു. എന്നാൽ ഇപ്പോൾ ജനങ്ങളുടെ വികാരം മനസിലാക്കിയാണ് ശ്രീനിവാസ് കോൺഗ്രസിൽ ചേർന്നത്. ശ്രീനിവാസിന്റെ പാർട്ടി പ്രവേശംതുംകുരുവിൽ മാത്രമല്ല , മൈസൂർ മേഖലയിലാകെ കോൺഗ്രസിന് ഗുണകരമാകും', ഡികെ ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസുമായി പ്രവർത്തിച്ചിരുന്ന 37 ഓളം നേതാക്കളാണ് ഇതുവരെ ജെ ഡി എസ് വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും ശിവകുനാർ അവകാശപ്പെട്ടു. ശ്രീനിവാസിനെ കൂടാതെ ബി ജെ പി എം എൽ സി മാരായ പുട്ടണ്ണ, ബാബുറാവു ചിഞ്ചസൂർ എന്നിവരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
അതേസമയം തനിക്ക് കുടുംബത്തിലേക്ക് വന്നൊരു അനുഭവമാണ് കോൺഗ്രസിൽ ചേർന്നപ്പോൾ തോന്നുന്നതെന്ന് ശ്രീനിവാസ് പ്രതികരിച്ചു. ജെഡി(എസ്) വിടാൻ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, പക്ഷേ നിർബന്ധിതനായി പോയി. '2021 ഒക്‌ടോബറിൽ, എച്ച് ഡി കുമാരസ്വാമി എന്റെ സീറ്റിൽ നിന്ന് ജെ ഡി എസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അന്നുമുതൽ ഞങ്ങൾ തമ്മിലുള്ള അകലം വർദ്ധിച്ചിരുന്നു', ശ്രീനിവാസ പറഞ്ഞു.
ജെഡിഎസിലായിരുന്നപ്പോൾ താൻ ഒരിക്കലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും ശ്രീനിവാസ് പറഞ്ഞു. സിദ്ധരാമയ്യയെ പുറത്താക്കികയത് പോലെ തന്നെയും ഒരു കാരണവുമില്ലാതെയാണ് ജെ ഡി എസ് നേതൃത്വം പുറത്താക്കിയതെന്നും ശ്രീനിവാസ് ആരോപിച്ചു.

ശ്രീനിവാസന്റേത് ഘർവാപസിയാണെന്നായിരുന്നു പരിപാടിയിൽ പങ്കെടുത്ത മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതികരിച്ചത്. 'ജെ ഡി എസിൽ എച്ച് ഡി കുമാരസ്വാമിയും ദേവഗൗഡയും പറയുന്ന കാര്യങ്ങൾ അനുസരിച്ച് നമ്മൾ നിലനിൽക്കേണ്ടി വരും. അവരുടെ കുടുംബത്തിൽ എടുക്കുന്ന തീരുമാനമാണ് പാർട്ടിയുടെ അവസാന വാക്ക്. അവിടെ അഭിപ്രായസ്വാതന്ത്ര്യമില്ല. ആരെങ്കിലും എതിർത്ത് സംസാരിച്ചാലോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞാലോ പിന്നെ അവർക്ക് പാർട്ടിയിൽ തുടരാനാകില്ല. അതാണ് എന്റെ കാര്യത്തിൽ സംഭവിച്ചത്. ഇപ്പോൾ വാസുവിന്റെ കാര്യത്തിലും', സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിയുടെ അഴിമതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ കഴിയുള്ളൂവെന്ന ചിന്തയിലാണ് മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നതെന്നും സിദ്ധരമായ്യ പറഞ്ഞു. ജെ ഡി എസിന് ഒരിക്കലും തനിച്ച് അധികാരത്തിൽ വാരൻ സാധിക്കില്ല. എന്നാൽ കോൺഗ്രസ് തനിച്ച് അധികാരത്തിലേറും. സംസ്ഥാനത്തെ ബിജെപിയിൽ നിന്നും ഞങ്ങൾ സംരക്ഷിക്കും', സിദ്ധരമായ്യ പറഞ്ഞു.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ കോൺഗ്രസിനാണ് സാധ്യത എന്നാണ് പുറത്ത് വന്ന സർവ്വേകളെല്ലാം പ്രവചിക്കുന്നത്. 2018 ൽ പാർട്ടിക്ക് 80 സീറ്റുകളായിരുന്നു നേടാൻ സാധിച്ചത്. ഇത്തവണ 140 വരെ സീറ്റുകൾ നേടാനാകുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്ന്ത.












Click it and Unblock the Notifications