Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രം മാറ്റി കോണ്‍ഗ്രസ്; തുടക്കമിട്ട് പ്രിയങ്ക ഗാന്ധി, ക്രൈപിഎം-പേസിഎം പ്രചാരണം

ബെംഗളൂരു: പ്രിയങ്കാ ഗാന്ധി കര്‍ണാടകത്തില്‍ പ്രചാരണത്തിന് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ ആവേശത്തിലാണ്. നരേന്ദ്ര മോദിയും അമിത് ഷായും യോഗിയും ഹിമന്ദ് ബിശ്വ ശര്‍മയും ജെപി നദ്ദയുമടങ്ങുന്ന വമ്പന്‍ നിരയെ ബിജെപി കളത്തിലിറക്കിയിട്ടുണ്ട്. എന്നാല്‍ പ്രിയങ്കയുടെ ചില കമന്റുകളാണ് കോണ്‍ഗ്രസ് പ്രചാരണത്തിന്റെ കുന്തമുന.

തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ശക്തമായ മറുപടി നല്‍കിയിരുന്നു. വിഷപാമ്പ് എന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മോദിയെ വിശേഷിപ്പിച്ചത്. മോദിയെ അല്ല ബിജെപിയെയാണ് പറഞ്ഞത് എന്ന് അദ്ദേഹം പിന്നീട് തിരുത്തുകയും ചെയ്തു.

c

എന്നാല്‍ ഞാന്‍ പാമ്പ് തന്നെയാണ് എന്നായിരുന്നു മോദി കഴിഞ്ഞ ദിവസം പ്രചാരണത്തിനിടെ പറഞ്ഞത്. ജനങ്ങളെ സംരക്ഷിക്കുന്ന ശിവന്റെ കഴുത്തിലെ പാമ്പാണ് ഞാന്‍ എന്നാണ് മോദി പറഞ്ഞത്. കോണ്‍ഗ്രസ് തന്നെ പതിവായി അധിക്ഷേപിക്കുകയാണെന്നും മോദി പറഞ്ഞു. ഇതിന് മറുപടിയുയമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി.

തന്നെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി കരയുകാണ് എന്ന് പ്രിയങ്ക പരിഹസിച്ചു. ബിജെപി നേതാക്കള്‍ നിരന്തരം പരിഹസിച്ചിട്ടും പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് പിന്മാറാത്ത തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പഠിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്രൈപിഎം-പേസിഎം പ്രചാരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ക്രൈപിഎം-പേസിഎം ഹാഷ് ടാഗ് (#CryPMPayCM) കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിച്ചതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങായി. എന്നാല്‍ മോദിക്കെതിരായ പ്രചാരണം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്ക് പിടിച്ചില്ല. ''പ്രധാനമന്ത്രി മോദി ഒരിക്കലും കരഞ്ഞിട്ടില്ല. കോണ്‍ഗ്രസ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, അവര്‍ക്ക് ജനങ്ങളുടെ അനുകമ്പ നേടാന്‍ സാധിച്ചിട്ടില്ലെന്നും'' ബൊമ്മൈ പറഞ്ഞു.

കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ പ്രചാരണത്തിനിടെ പരസ്പരം ആരോപണവും പ്രത്യാരോപണവും ഉന്നയിക്കുകയാണ്. ''തിരഞ്ഞെടുപ്പ് പ്രചാരണം എന്നാല്‍ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള വേളയാണ് എന്ന് ഇതുവരെ ബിജെപി നേതാക്കള്‍ക്ക് മനസിലായിട്ടില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിന് പകരം പ്രധാനമന്ത്രി രാഷ്ട്രീയ കലഹത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും'' പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ഞാന്‍ നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി മുതല്‍ എബി വാജ്‌പേയ് വരെയും മന്‍മോഹന്‍ സിങിനെയും കണ്ടിട്ടുണ്ട്. എന്നാല്‍ എല്ലാവരും പൊതുജനങ്ങളെ കേള്‍ക്കാനും അവരുടെ വിഷമങ്ങള്‍ അകറ്റാനും തയ്യാറായിരുന്നു. പക്ഷേ, മോദി മാത്രമാണ് ജനങ്ങളെ അകറ്റുന്നത്. തന്റെ കാര്യങ്ങള്‍ മാത്രമാണ് മോദി പ്രചാരണത്തില്‍ പറയുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ഇതിന് പിന്നാലെയാണ് ക്രൈപിഎം പേസിഎം കാമ്പയിന്‍ കോണ്‍ഗ്രസ് ആരംഭിച്ചത്. സംസ്ഥാനത്തെ കരാറുകള്‍ ലഭിക്കണമെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് 40 ശതമാനം കമ്മീഷന്‍ നല്‍കേണ്ട അവസ്ഥയാണ് എന്ന് കോണ്‍ട്രാക്ടര്‍മാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പേസിഎം പ്രചാരണം തുടങ്ങിയത്. മോദിക്കും ബൊമ്മൈക്കുമെതിരെ ഒരുമിച്ചാണ് ഇപ്പോള്‍ ക്രൈപിഎം-പേസിഎം കാമ്പയിന്‍. ഇത് മറികടക്കാന്‍ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+