അമിത് ഷായും രാഹുൽ ഗാന്ധിയും കർണാടകയിൽ; രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം!
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിനായി നേതാക്കൾ കർണാടകയിലെത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് കര്‍ണാടകയിലെത്തിയത്. മൂന്ന് ദിവസം രണ്ട് നേതാക്കളും കർണാടകയിലുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ബിഡാറില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതടക്കമുള്ള പരിപാടികളാണ് അമിത് ഷാ പ്രചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരള്‍ച്ച രൂക്ഷമായതോടെ പ്രതിസന്ധിയിലായ കരിമ്പിന്‍ കര്‍ഷകരെയും അദ്ദേഹം നേരിട്ടു കാണും.2013ല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ഭരണം നിലനിര്‍ത്തി ശക്തി മെച്ചപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

ലിംഗായത്തുകളെ കേന്ദ്രീകരിച്ച് പ്രചരണം
224ല്‍ 150 സീറ്റുകളെന്ന ലക്ഷ്യമാണ് ബിജെപി മുന്നില്‍ കാണുന്നത്. അതേസമയം ബിജെപിയെ പിന്തുണയ്ക്കുന്ന വോട്ട്ബാങ്കില്‍ 18 ശതമാനുള്ള.ലിംഗായത്തുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഘട്ട പ്രചരണം.

കൊലപാതക വിവാദങ്ങൾ
വര്‍ഗീയ, രാഷ്ട്രീയ കൊലപാതകങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളും വന്‍ തോതിലുള്ള അഴിമതി ആരോപണങ്ങളുമെല്ലാം ഇരുകൂട്ടരും തിരഞ്ഞെടുപ്പ് ആയുധങ്ങളാക്കും. നിയും പിടികൊടുത്താത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി തെളിയിക്കുക എന്ന ലക്ഷ്യവും ബിജെപി കര്‍ണാടകയിലൂടെ മുന്നില്‍ കാണുന്നുണ്ട്.

കോൺഗ്രസിന് മുൻകൈ
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ അഭിപ്രായ സര്‍വേ നടത്തിയതില്‍ കോണ്‍ഗ്രസിന് മേല്‍കൈ. സ്വതന്ത്ര ഗവേഷണ സംഘടനയായ ലോക്‌നിധിയും സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും നടത്തിയ അഭിപ്രായ സര്‍വേയില്‍ 49% പേരും കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നാണ് പറയുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാവണമെന്ന്...
ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്റഎ ഭരണത്തില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയത് 11% പേരാണ്. ഭേദപ്പെട്ടതെന്ന് 46% പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരണമെന്ന് 34% അഭിപ്രായപ്പെട്ടപ്പോള്‍ ദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ 19% പേരാണ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്.

മുസ്ലീം വോട്ട് ബാങ്കിനെ വിഭജിക്കുന്നു
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് സമാനമായ തെരഞ്ഞെടുപ്പ് തന്ത്രത്തിലൂടെയാണ് ബിജെപി മുസ്ലിം വോട്ടുബാങ്കിനെ വിഭജിക്കാന്‍ കർണാടകയിൽ ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കർണാടക ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും വോട്ട് വിഭജനത്തിനായി എഐഎംഐഎം മത്സരിച്ചിരുന്നു അത് കർണാടകയിലും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications