ബിജെപി പരാജയം ഭയക്കുന്നു: കര്‍ണാടകത്തില്‍ വീണ്ടും ഓപ്പറേഷന്‍ താമര? കോണ്‍ഗ്രസ് വാദം ഇങ്ങനെ...
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോള്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്. കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതിനായി ബിജെപി വീണ്ടും ഓപ്പറേഷന്‍ താമര തുടങ്ങുന്നുവെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന അയോഗ്യരാക്കിയ എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതായും കോണ്‍ഗ്രസ് പറയുന്നു. നേരത്തെ കൂറുമാറിയ എംഎല്‍എമാരാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പറയുന്നു.
ബിജെപിയെ കുരുക്കിലാക്കാനുറച്ച് ഉദ്ധവ് സർക്കാർ; ലോയയുടെ മരണം വീണ്ടും അന്വേഷിക്കും?

വീണ്ടും ഓപ്പറേഷന്‍ താമര?
കോണ്‍ഗ്രസ് എംഎല്‍എമാരുമായി തങ്ങള്‍ ബന്ധം പുലര്‍ത്തി വരുന്നുണ്ടെന്ന് ബിജെപി പറയുന്നുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരെ തനിക്കറിയാം. അവര്‍ക്കറിയാം ഭൂരിപക്ഷം ലഭിക്കില്ലെന്ന്. അതുകൊ ണ്ട് അവര്‍ മറ്റൊരു ഓപ്പറേഷന്‍ താമര ആരംഭിക്കുമെന്ന് അറിയാമെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്. ബിജെപി മറ്റ് പാര്‍ട്ടികളില്‍ എംഎല്‍എമാരെ റാഞ്ചിയതിനെ സൂചിപ്പിക്കുന്നതിനാണ് ഓപ്പറേഷന്‍ എന്ന പേര് ഉപയോഗിക്കുന്നത്. പണവും മന്ത്രിസഭയില്‍ വാഗ്ധാനവും ചെയ്തുുകൊണ്ടുള്ള അതേ രീതിയാണ് ബിജെപി ഇത്തവണയും പിന്‍തുടരുന്നത്. ഇനിയും എംഎല്‍എമാരെ അപഹരിച്ചാല്‍ വിട്ടുകളയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് അവര്‍ക്കറിയാം. ഇനി ഓപ്പറേഷന്‍ താമര തുടരുന്നുവെങ്കില്‍ കോണ്‍ഗ്രസിനെ വെറുതെ വിട്ടേക്കുക. ജനങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കു. അതുകൊണ്ട് അത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് മുതിരരുതെന്നും ഗുണ്ടു റാവു മുന്നറിയിപ്പ് നല്‍കുന്നു.

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന്
അയോഗ്യരാക്കിയ 17 എംഎല്‍എമാരായ എസ്ടി സോമശേഖര്‍, ബൈരഥി ബസവരാജ്, മുനിരത്തിന എന്നിവരാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഇവര്‍ക്ക് ബിജെപിയില്‍ ബഹുമാനം ലഭിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ അവരെ തിരിച്ചെടുക്കില്ലെന്നും ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേര്‍ക്കുന്നു. ഉപതിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി 1000 കോടിയോളം രൂപയോളം ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിക്ക് ആത്മവിശ്വാസമോ?
ഡിസംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് ബിജെപിക്കുള്ളത്. എന്നാല്‍ ബിജെപിയിലേക്ക് കൂറുമാറിയ ശോഭ കരന്തലജെ ഓപ്പറേഷന്‍ താമര ഉണ്ടെന്ന ആരോപണവും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ബിജെപിക്കൊപ്പം ചേരാന്‍ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.

ആറ് സീറ്റില്ലെങ്കില്‍ തിരിച്ചടി?
ജൂലൈയിലാണ് കര്‍ണാടക നിയമസഭയില്‍ നിന്ന് 17 എംഎല്‍എമാര്‍ രാജിവെച്ചത്. ഇതോടെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീഴുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ കെ ആര്‍ രമേശ് ഇവരെ അയോഗ്യരാക്കുകയായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ 15 മണ്ഡലങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 നിയമസഭാ മണ്ഡലങ്ങളില്‍ ആറ് സീറ്റുകളെങ്കിലും നേടിയാല്‍ മാത്രമേ 224 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കുകയുള്ളൂ. എന്നാല്‍ മസ്കി, ആര്‍ ആര്‍ നഗര്‍ എന്നീ സീറ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.

ആത്മവിശ്വാസം കോണ്‍ഗ്രസിന്
കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുക. അയോഗ്യരാക്കിയ എംഎല്‍എമാരെ ജനങ്ങള്‍ പരാജയപ്പെടുത്തും. അവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഇത് സംസ്ഥാന രാഷ്ട്രീയത്തെ ശുദ്ധീതകരിക്കുമെന്നും ദിനേശ് ഗുണ്ടുറാവു ചൂണ്ടിക്കാണിക്കുന്നു. ഏത് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നല്ല പ്രധാനം. ഫലം സംസ്ഥാനത്തിന്റെ അന്തസ്സ് ഉയര്‍ത്തും. അവരെ പരാജയപ്പെടുത്തിയും തള്ളിക്കളഞ്ഞ് വൃത്തികെട്ട രാഷ്ട്രീയത്തെ സഹിക്കാന്‍ കഴിയില്ലെന്ന സന്ദേശം വോട്ടര്‍മാര്‍ നല്‍കും. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയു- കോണ്‍ഗ്രസ് സഖ്യം ഒരുമിച്ചാലും പ്രധാന ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയാണ്. ബിജെപി കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയാലും പൊതു ജനത്തിന് അനുകൂലമായ നടപടികള്‍ ചെയ്യില്ല. മറിച്ച് ഓപ്പറേഷന്‍ താമരക്കായി ചെലവഴിച്ച തുക തിരിച്ചുപിടിക്കാനാണ് പാര്‍ട്ടി ശ്രമിക്കുകയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.