കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു, ഗവര്‍ണറെ ഉടന്‍ കാണും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജിവെച്ചു. സര്‍ക്കാരിന്റെ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ചടങ്ങിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വളരെ വികാരാധീനനായിട്ടായിരുന്നു അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അതേസമയം ഗവര്‍ണറെ ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായപരിധി ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര നേതൃത്വം യെഡിയൂരപ്പയില്‍ നിന്ന് രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ഗവര്‍ണര്‍ക്ക് യെഡിയൂരപ്പ രാജിക്കത്ത് കൈമാറുകയെന്നാണ് സൂചന.

Recommended Video

cmsvideo
BS yediyurappa submit resignation

മമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രംമമതയുടെ ലക്ഷ്യം യുപിഎ അധ്യക്ഷ സ്ഥാനം, രാഹുലിനെ വെട്ടും, പകരം അഭിഷേക്, 2024ലേക്ക് വേറിട്ട തന്ത്രം

1

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

അടല്‍ ബീഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം എന്നോട് കേന്ദ്രത്തില്‍ മന്ത്രിയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കര്‍ണാടക വിട്ട് ഞാന്‍ എങ്ങോട്ടുമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇവിടെ നില്‍ക്കാനായിരുന്നു എനിക്ക് ആഗ്രഹം. കര്‍ണാടകത്തില്‍ ബിജെപി ഒരുപാട് വളര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എനിക്ക് അഗ്നിപരീക്ഷയായിരുന്നു. കൊവിഡ് വലിയൊരു പ്രതിസന്ധിയായിരുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു.

അതേസമയം രാജിവെച്ചിറങ്ങും മുമ്പ് സര്‍ക്കാരിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടാണ് യെഡിയൂരപ്പ പടിയിറങ്ങുന്നത്. കര്‍ണാടക സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് യെഡിയൂരപ്പ പറഞ്ഞു. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ഞാനൊരു കടം വീട്ടാനുണ്ട്. ഓഫീസര്‍മാരോടും എംഎല്‍എമാരോടും പറയാനുള്ളത് ജനങ്ങള്‍ക്ക് നമ്മുടെ മേലുള്ള വിശ്വാസം നഷ്ടമായെന്നാണ്. സത്യസന്ധമായ രീതിയില്‍ കഠിനാധ്വാനം ചെയ്യാന്‍ നമ്മള്‍ തയ്യാറാവണം. ഒരുപാട് ഉദ്യോഗസ്ഥര്‍ സത്യസന്ധരായിട്ടുണ്ട്. അവരെ പോലെയാവാന്‍ എല്ലാവരും ശ്രമിക്കണമെന്നും യെഡിയൂരപ്പ പറഞ്ഞു.

ബെംഗളൂരു ഇന്ന് ലോകോത്തര നഗരമായി മാറിയിരിക്കുന്നുവെന്നും യെഡിയൂരപ്പ വ്യക്തമാക്കി. അടുത്ത 15 വര്‍ഷം ബിജെപിക്കായി ഇനിയും ഞാന്‍ പ്രവര്‍ത്തിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. അതേസമയം ആരാകും പകരക്കാരന്‍ എന്ന ചോദ്യം കര്‍ണാടകത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. ബിജെപി കേന്ദ്ര നേതൃത്വവും ഒരു ലിംഗായത്ത് നേതാവിനെ തന്നെ പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ യെഡിയൂരപ്പ സ്വന്തം മകനെ ലിംഗായത്ത് നേതാവായി വളര്‍ത്താനാണ് ശ്രമിക്കുന്നത്. വേറെ എതെങ്കിലും നേതാവ് വന്നാല്‍ അത് യെഡിയൂരപ്പയ്ക്ക് വെല്ലുവിളിയാണ്.

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

English summary
karnataka cm bs yediyurappa resigns will meet governor soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X