കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്നത് രണ്ടാം തവണ

Google Oneindia Malayalam News

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇത് രണ്ടാം തവണയാണ് യെദ്യൂരപ്പ് കോവിഡ് ബാധിതനാകുന്നത്. നേരത്തെ കഴിഞ്ഞ ഓഗസ്റ്റിലും അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി യെദ്യൂരപ്പയെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇത് അവസാനിച്ച് മണിക്കൂറുകൾക്ക് അകമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ പനിയെ തുടർന്ന് യെദ്യൂരപ്പയെ രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ നിന്ന് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് യെദ്യൂരപ്പയുടെ ഓഫീസ് അറിയിച്ചു.

ഇതുവരെയുള്ള കളികളില്‍ ഏറ്റവും ആവേശകരം, കാണാം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിന്റെ ചിത്രങ്ങള്‍

 bsyediyurappa

ബംഗാളിൽ ആദ്യ നാല് ഘട്ട പ്രചാരണത്തിനുമെത്തിയില്ല: രാഹുൽ ഗാന്ധിയുടെ അഭാവം കോൺഗ്രസ് തന്ത്രം? ബംഗാളിൽ ആദ്യ നാല് ഘട്ട പ്രചാരണത്തിനുമെത്തിയില്ല: രാഹുൽ ഗാന്ധിയുടെ അഭാവം കോൺഗ്രസ് തന്ത്രം?

അതേസമയം കർണാടകയിൽ കോവിഡ് രോഗവ്യാപനം തുടരുകയാണ്. രണ്ടാം തരംഗത്തിൽ നിരവധി ആളുകളാണ് രോഗബാധിതരായത്. വ്യാഴാഴ്ച, 14,738 പുതിയ കേവിഡ് കേസുകൾ കൂടിയാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. 66 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പതിനൊന്ന് ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മൂലം 13,112 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

രോഗവ്യാപനം കുറയ്ക്കാൻ സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലെ ഒത്തുചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡോർ പരിപാടികളിൽ 100 പേർക്കും ഔട്ട്ഡോർ പരിപാടികളിൽ 200 പേർക്കും മാത്രമായിരിക്കും പരമാവധി പ്രവേശനം. കൂടുതൽ രോഗികളുണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രികളിലും സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകൾ COVID-19 രോഗികൾക്ക് 2,500 കിടക്കകൾ അനുവദിച്ചു. കൂടുതൽ കിടക്കകൾ അനുവദിക്കും. സ്വകാര്യ ആശുപത്രികൾ 50% കിടക്കകൾ COVID-19 രോഗികൾക്കായി നീക്കിവയ്ക്കും.

ഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോഐഎസ്ആർഒ ചാരക്കേസ്: ആദ്യം ചോദ്യം ചെയ്യേണ്ടത് ആന്റണിയെയും ഉമ്മൻചാണ്ടിയെയുമാണെന്ന് പി.സി ചാക്കോ

ഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: വി മുരളീധരൻഇരവാദം ഉയര്‍ത്തി സഹതാപം പിടിച്ചുപറ്റനുള്ള സര്‍ക്കാരിന്റെ ശ്രമം കോടതി തള്ളി: വി മുരളീധരൻ

അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം; സുകുമാരൻ നായർക്കെതിരെ വിജയരാഘവൻഅതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം; സുകുമാരൻ നായർക്കെതിരെ വിജയരാഘവൻ

നിലമ്പൂരില്‍ ഭൂരിപക്ഷം 5000 കടക്കും: ബിജെപി കൂട്ട് കെട്ടും കോണ്‍ഗ്രസിനെ രക്ഷിക്കില്ല: അന്‍വര്‍നിലമ്പൂരില്‍ ഭൂരിപക്ഷം 5000 കടക്കും: ബിജെപി കൂട്ട് കെട്ടും കോണ്‍ഗ്രസിനെ രക്ഷിക്കില്ല: അന്‍വര്‍

English summary
Karnataka CM BS Yediyurappa tests covid positive for second time and State bans public gatherings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X