കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി! എംഎല്‍എമാരെ കാണാന്‍ ഡികെ ശിവകുമാര്‍ മുംബൈയിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസാന നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ' ഓപ്പറേഷന്‍ ലോട്ടസ്' അതിന്‍റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എയായ രമേഷ് ജാര്‍ഖിഹോളിയും മറ്റ് രണ്ട് എംഎല്‍എമാരും മുംബൈയില്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയോടെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംസ്ഥാനത്തില്ലെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇതിന് മറുപടിയായ ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ഭരണപക്ഷവും തുടങ്ങി. ഇതോടെ 104 ബിജെപി എംഎല്‍എമാരേയും ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

 ഡികെ ശിവകുമാര്‍ രംഗത്ത്

ഡികെ ശിവകുമാര്‍ രംഗത്ത്

സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള 'ഓപ്പറേഷന്‍ ലോട്ടസ്' ബിജെപി സജീവമാക്കിയിട്ടുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനില്ലെന്ന് വ്യക്തമാക്കി മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഡികെ ശിവകുമാര്‍ രംഗത്തെത്തിയതോടെയാണ് ബിജെപി വീണ്ടും തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങിയെന്ന സൂചനകള്‍ പുറത്തുവന്നത്

 ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍

രമേഷ് ജാര്‍ഖിഹോളിയും മറ്റ് രണ്ട് എംഎല്‍എമാരും ബിജെപിക്കൊപ്പം മുംബൈയിലെ ഹോട്ടലില്‍ ആണെന്നായിരുന്നു ഡികെ ശിവകുമാര്‍ ആരോപിച്ചത്. എന്നാല്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേശ് ഉള്‍പ്പെടെ ബിജെപിയേക്ക് പോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 മറുപണിയുമായി ഭരണപക്ഷം

മറുപണിയുമായി ഭരണപക്ഷം

അതേസമയം ബിജെപി കളി തുടങ്ങിയതോടെ ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങള്‍ ഭരണപക്ഷവും തുടങ്ങി. അഞ്ച് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെട്ടുവെന്നാണ് സൂചന. എന്നാല്‍ തങ്ങളെ പിളര്‍ത്താനുള്ള ഭരണപക്ഷത്തിന്‍റെ ശ്രമം വിജയിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ പറഞ്ഞു.

 ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച

ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ച

ഭരണപക്ഷത്തെ നീക്കങ്ങളില്‍ ഭയന്ന് ബിജെപി 104 എംഎല്‍എമാരേയും ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സംസ്ഥാനത്തെ എംഎല്‍എമാരെ ദില്ലിയിലേക്ക് വിളിപ്പിച്ചതെന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.

 സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

സഖ്യസര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളെ തള്ളി ബിജെപി എംഎല്‍എയായ പൂര്‍ണിമ ശ്രീനിവാസ് രംഗത്തെത്തി. സര്‍ക്കാരിനെ ബിജെപി താഴെയിറക്കേണ്ട സാഹചര്യമില്ല. ബാഹ്യശക്തികള്‍ ഇടപെടാതെ തന്നെ ഈ സര്‍ക്കാര്‍ താഴെ വീഴും.

 ഭരണപക്ഷത്ത് തമ്മിലടി

ഭരണപക്ഷത്ത് തമ്മിലടി

അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഇരു കക്ഷികള്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ സര്‍ക്കാരിന്‍റെ പതനത്തിന് കാരണമാകുമെന്നും പൂര്‍ണിമ പറഞ്ഞു.

 ഓപ്പറേഷന്‍ താമര സജീവം

ഓപ്പറേഷന്‍ താമര സജീവം

അതേസമയം ഓപ്പറേഷന്‍ താമര സജീവമാക്കിയതായി കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് ന്യൂസ് 18 നോട് വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ അധികാരം പിടിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്നുമാണ് നേതാവ് വെളിപ്പെടുത്തിയത്.

 പൊതുതിരഞ്ഞെടുപ്പിലേക്ക്

പൊതുതിരഞ്ഞെടുപ്പിലേക്ക്

സര്‍ക്കാരിനെ താഴെയിറക്കി ഉടന്‍ ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ടെന്നും നേതാവ് സമ്മതിച്ചിരുന്നു. ലോക്സഭ തിരഞ്ഞെുപ്പ് കര്‍ണാടകത്തില്‍ ബിജെപിക്ക് നിര്‍ണായകമാണ്. അധികാരത്തില്‍ ഇല്ലേങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും നേതാവ് വെളിപ്പെടുത്തിയിരുന്നു.

 ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെയ്ക്കില്ലെന്ന് സിദ്ധരാമയ്യയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും വ്യക്തമാക്കി. അഞ്ച് എംഎല്‍എമാര്‍ സംസ്ഥാനം വിട്ടിട്ടുണ്ട്. അവര്‍ മുംബൈയിലാണ്. എന്നാല്‍ അവര്‍ തങ്ങളെ ബന്ധപ്പെടുന്നുണ്ട്. അവര്‍ വ്യക്തിപരമായ കാര്യങ്ങളിലാണ് മുംബൈയില്‍ തുടരുന്നതെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വരയും പറഞ്ഞു.

 ക്രൈസിസ് മാനേജര്‍ രംഗത്ത്

ക്രൈസിസ് മാനേജര്‍ രംഗത്ത്

ഇതിനിടെ മുംബൈയില്‍ ഉള്ള എംഎല്‍എമാരെ കാണാന്‍ കോണ്‍ഗ്രസിന്‍റെ 'ക്രൈസിസ് മാനേജര്‍' എന്നറിയപ്പെടുന്ന ഡികെ ശിവകുമാറിനെ മുംബൈയിലേക്ക് വിടുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പ് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിടാനുള്ള ബിജെപി തന്ത്രം പൊളിച്ചടുക്കിയത് ഡികെ ആയിരുന്നു.

 118 പേരുടെ പിന്തുണ

118 പേരുടെ പിന്തുണ

നിലവില്‍ 104 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സര്‍ക്കാര്‍ താഴെ വീഴണമെങ്കില്‍ കുറഞ്ഞ് 15 എംഎല്‍എമാര്‍ എങ്കിലും രാജിവെയ്ക്കണം. അതേസമയം ആറില്‍ കൂടുതല്‍ എംഎല്‍എമാരെ ബിജെപിക്ക് ഭരണപക്ഷത്ത് നിന്നും ലഭിച്ചിട്ടില്ല. ഭരണപക്ഷത്തിന് 118 പേരുടെ പിന്തുണ ഉണ്ട്.

English summary
104 Karnataka BJP MLAs Moved To Gurgaon Resort, 5 Of Congress "Missing"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X