ബിജെപിയെ ഞെട്ടിച്ച് ജെഡിഎസ് നീക്കം; 15 എംഎല്‍എമാരെ ചാടിക്കും, വെളിപ്പെടുത്തി കുമാരസ്വാമി

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബിജെപിയെ ഞെട്ടിച്ച് ജെഡിഎസ് കരുക്കള്‍ നീക്കുന്നു. കൗതുകകരമായ നീക്കങ്ങളാണ് കര്‍ണാടകയില്‍ നടക്കുന്നത്. ബിജെപി എംഎല്‍എമാരെ ജെഡിഎസിലെത്തിക്കാനാണ് ശ്രമം. ഇതിന്റെ സൂചന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമാരസ്വാമി തന്നെ വെളിപ്പെടുത്തി. ബെംഗളൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ്് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതോടെ കര്‍ണാടകയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമോ എന്നാണ് നോട്ടം. ബിജെപി നേതാവ് യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗവര്‍ണറെ കണ്ടുകഴിഞ്ഞ ശേഷമാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്....

ഓപറേഷന്‍ ലോട്ടസ്

ഓപറേഷന്‍ ലോട്ടസ്

കര്‍ണാടകയില്‍ ബിജെപി മുമ്പ് നടത്തിയ ഓപറേഷന്‍ ലോട്ടസിന്റെ കാര്യം കുമാരസ്വാമി ഓര്‍മിപ്പിച്ചു. 2008ല്‍ ബിജെപി അധികാരം പിടിച്ചത് കോണ്‍ഗ്രസിലെ ചിലരെ ചാക്കിട്ട് പിടിച്ചായിരുന്നു. പിന്നീട് ഇവര്‍ രാജിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇക്കാര്യം സൂചിപ്പിക്കവെയാണ് തുല്യമായ തിരിച്ചടി നല്‍കാന്‍ ജെഡിഎസ് ശ്രമിക്കുന്ന കാര്യം കുമാരസ്വാമി പറഞ്ഞത്.

15 ബിജെപി എംഎല്‍എമാര്‍

15 ബിജെപി എംഎല്‍എമാര്‍

മറ്റൊരു ഓപറേഷന്‍ ലോട്ടസ് നടത്താനാണ് ബിജെപിയുടെ ശ്രമമെങ്കില്‍ ബിജെപിയെ ഞെട്ടിപ്പിക്കുന്ന നീക്കം തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകും. 15 ബിജെപി എംഎല്‍എമാര്‍ ജെഡിഎസ്സില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി കളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് കുമാരസ്വാമി പറഞ്ഞതിന്റെ ചുരുക്കം.

ഒപ്പിട്ട കത്ത കൈമാറി

ഒപ്പിട്ട കത്ത കൈമാറി

എന്നാല്‍ അദ്ദേഹം കാര്യമായി പറഞ്ഞതാണോ അല്ലയോ എന്നാണ് മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ച. പ്രത്യേകിച്ചും യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗവര്‍ണറെ കണ്ട പശ്ചാത്തലത്തില്‍. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ ഒപ്പുകള്‍ ഉള്‍പ്പെട്ട കത്ത് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. മറുകണ്ടം ചാടുമെന്ന ഭയത്താല്‍ ബിജെപി എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റുകയാണിപ്പോള്‍.

ചാക്കിട്ട് പിടുത്തം

ചാക്കിട്ട് പിടുത്തം

അതേസമയം, ജെഡിഎസ് അംഗങ്ങളെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് കുമാരസ്വാമി പറയുന്നത്. രണ്ടുപേര്‍ ബിജെപി പക്ഷം ചേരുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ സ്വതന്ത്ര എംഎല്‍എ നാഗേഷ് ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് പുതിയ വിവരം. അദ്ദേഹത്തിന് ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. നാഗേഷ് കഴിഞ്ഞദിവസം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ആരാണ് ജാവ്‌ദേക്കര്‍

ആരാണ് ജാവ്‌ദേക്കര്‍

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ കുമാരസ്വാമിയെ കണ്ടുവെന്ന വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചു. എന്നാല്‍ ആരാണ് ജാവ്‌ദേക്കര്‍ എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.

എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി പക്ഷം ചേരുന്നത് തടയാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് വാര്‍ത്തയുണ്ട്. എന്നാല്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നാണ് കുമാരസ്വാമി പറയുന്നത്. എന്നാല്‍ ബിജെപിയുടെ കുതിര കച്ചവടത്തില്‍ നിന്ന് തന്റെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് എംഎല്‍എമാരെ കേരളത്തിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും ഗവര്‍ണറെ കാണും

വീണ്ടും ഗവര്‍ണറെ കാണും

കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കാണാന്‍ കുമാരസ്വാമി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഈ കൂടിക്കാഴ്ച നടന്നിരുന്നെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് വീണ്ടും കാണുന്നത്. ഗവര്‍ണര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ സുപ്രീംകോടതിയില്‍ പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാത്തത് വിവാദമായിട്ടുണ്ട്. 78 അംഗങ്ങളാണ് കോണ്‍ഗ്രസിന്. ഇതില്‍ 58 പേരാണ് യോഗത്തിന് വന്നത്. ജെഡിഎസ്സിന് പിന്തുണ നല്‍കിയുള്ള കത്തില്‍ 66 പേരാണ് ഒപ്പിട്ടുള്ളത്. ബാക്കി എംഎല്‍എമാര്‍ ബെംഗളൂരുവിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു.

100 കോടിയും മന്ത്രിപദവിയും

100 കോടിയും മന്ത്രിപദവിയും

ജെഡിഎസ് എംഎല്‍എമാരെ ബിജെപിക്ക് പണം കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തി. 100 കോടി രൂപയാണ് ഓരോ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തിട്ടുള്ളത്. കൂടാതെ ചിലര്‍ക്ക് മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നു. കള്ളപ്പണമാണ് ബിജെപി ഇതിന് വേണ്ടി ഉപയോഗിക്കുന്നതെന്നും കുമാരസ്വാമി ആരോപിച്ചു.

ഭീഷണിയും സിബിഐയും

ഭീഷണിയും സിബിഐയും

പണത്തിന് മുന്നില്‍ വീഴാത്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ്. സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളെ കാണിച്ചാണ് ഭീഷണിപ്പെടുത്തല്‍. എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കുമെന്ന് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്നും കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമില്ല. വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും കുമാരസ്വാമി പറഞ്ഞു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka election: 10-15 BJP MLAs willing to join JD(S), claims Kumaraswamy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X