കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഖില്‍ കുമാരസ്വാമി മല്‍സരിക്കും; കര്‍ണാടകയില്‍ തുടക്കമിട്ട് ജെഡിഎസ്... സുമലത നല്‍കിയ 'അടി'

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് തുടക്കമിട്ട് ജെഡിസ് രംഗത്തുവന്നതോടെ കാഹളം മുഴങ്ങിക്കഴിഞ്ഞു. വൈകാതെ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും. എല്ലാ പാര്‍ട്ടികളും അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയുടെ സ്ഥാനാര്‍ഥിത്വമാണ് ജെഡിഎസ് ആദ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തില്‍ നിന്ന് എല്ലാവരെയും രാഷ്ട്രീയത്തിലിറക്കുകയാണോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ മകനാണ് കുമാരസ്വാമി. ഇദ്ദേഹത്തിന്റെ മകനാണ് നിഖില്‍. കുമാരസ്വാമിയുടെ ഭാര്യ അനിതയും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. അനിതയാണ് മകന്‍ നിഖില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലാണ് നിഖില്‍ മല്‍സരിക്കുക.

2

രാമനഗര മണ്ഡലത്തില്‍ നിന്ന് നിഖില്‍ കുമാരസ്വാമി ജനവിധി തേടും. അനിതയാണ് ഈ മണ്ഡലത്തില്‍ നിലവില്‍ എംഎല്‍എ. കുമാരസ്വാമി ചന്നപട്‌ന മണ്ഡലത്തിലെ എംഎല്‍എയാണ്. തന്റെ പിന്‍ഗാമിയായി നിഖില്‍ വരുമെന്നാണ് അനിതയുടെ പ്രഖ്യാപനം. രാമനഗരയില്‍ നടന്ന പഞ്ചരത്‌ന യാത്രയിലായിരുന്നു അനിതയുടെ വാക്കുകള്‍.

3

നിഖിലിന് വേണ്ടി താന്‍ രാമനഗര മണ്ഡലം ഒഴിയുകയാണെന്ന് അനിത പറഞ്ഞു. കുടുംബമാണ് എനിക്ക് പ്രധാനം. നിഖില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ രാമനഗരയില്‍ മല്‍സരിക്കും. ദേവഗൗഡ്ക്കും കുമാരസ്വാമിക്കും എനിക്കും തന്ന സ്‌നേഹവും പിന്തുണയും നിഖിലിനും നല്‍കണമെന്നും വ്യാജ പ്രചാരണങ്ങളില്‍ വിഴരുതെന്നും അനിത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

4

അനിത കുമാരസ്വാമി ഇനിയും മല്‍സരിക്കില്ല എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിഖിലിനെ മല്‍സരിപ്പിക്കുന്ന കാര്യം താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും അനിത എന്നോട് പറഞ്ഞിരുന്നില്ലെന്നും കുമാരസ്വാമി ഇതേ ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞു. നിഖിലിന് വേണ്ടി എല്ലാവരുടെയും പിന്തുണ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. യുവ ജനതാദള്‍ അധ്യക്ഷനാണ് നിഖില്‍ കുമാരസ്വാമി.

5

സിനിമാ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങുന്ന വ്യക്തിയാണ് നിഖില്‍ കുമാരസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ആദ്യമായിട്ടാണ് ജനവിധി തേടാന്‍ പോകുന്നത്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലത്തില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. എന്നാല്‍ ബിജെപി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലത അംബരീഷ് ആണ് മാണ്ഡ്യയില്‍ ജയിച്ചത്.

6

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടിയിരുന്നു. ചന്നപട്‌നയിലും രാമനഗര മണ്ഡലത്തിലും. രണ്ടിടത്തും ജയിച്ചതോടെ രാമനഗരയിലെ എംഎല്‍എ പദവി ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ അനിതയെ മല്‍സരിപ്പിക്കുകയും അവര്‍ ജയിക്കുകയും ചെയ്തു. കുമാരസ്വാമിയുടെ വൊക്കലിഗ സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് രാമനഗര.

വാതില്‍ കൊട്ടിയടയ്ക്കാതെ മുസ്ലിം ലീഗ്; ലക്ഷ്യം കൂടുതല്‍ സീറ്റ്... സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെവാതില്‍ കൊട്ടിയടയ്ക്കാതെ മുസ്ലിം ലീഗ്; ലക്ഷ്യം കൂടുതല്‍ സീറ്റ്... സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ

7

രാമനഗര മണ്ഡലത്തില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസും ജെഡിസും തമ്മിലാണ് ഏറ്റുമുട്ടല്‍. ജെഡിഎസിന്റെ ശക്തി കേന്ദ്രമായതിനാല്‍ രാമനഗരയില്‍ നിഖില്‍ ജയിക്കുമെന്ന് ഉറപ്പാണ്. അതേസമയം, മക്കള്‍ രാഷ്ട്രീയമാണ് ജെഡിഎസ് കളിക്കുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും പ്രചരിപ്പിക്കുമെന്ന് തീര്‍ച്ചയാണ്. മാണ്ഡ്യയില്‍ ഈ പ്രചാരണമാണ് നിഖിലിന് തിരിച്ചടിയായിരുന്നത്.

നടി സീമയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് റോബിന്‍; പിന്നെ കലക്കന്‍ മറുപടി, പച്ചയ്ക്ക് പറയല്‍നടി സീമയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് റോബിന്‍; പിന്നെ കലക്കന്‍ മറുപടി, പച്ചയ്ക്ക് പറയല്‍

English summary
Karnataka Election; Anitha Kumaraswamy Announced Son Nikhil Kumaraswamy Candidacy in Ramanagara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X