കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗളൂരുവില്‍ മലയാളി വോട്ടുകള്‍ നിര്‍ണ്ണായകമാകും

  • By Desk
Google Oneindia Malayalam News

കര്‍ണാടക; കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഇനി 12 നാള്‍ മാത്രം.കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ മലയാളി വോട്ടുകളും നിര്‍ണായകമാകും. കാരണം നഗരത്തിലെ 28 മണ്ഡലങ്ങളിലായി 12 ലക്ഷത്തോളം മലയാളികളാണ്് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും ഇവിടുത്തെ വോട്ടര്‍ മാരാണ്. അതിനാല്‍ തന്നെ മലായാളി വോട്ടുകള്‍ നഗരത്തില്‍ നിര്‍ണായകമാണ്.കെ.ആര്‍. പുരം, ബാട്രായനപുര, ദാസറഹള്ളി, സര്‍വജ്ഞനഗര്‍, മഹാദേവപുര, സി.വി. രാമന്‍നഗര്‍, ബി.ടി.എം. ലേഔട്ട്, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് മലയാളി വോട്ടര്‍മാര്‍ ഏറെയുള്ളത്.

ബൊമ്മനഹള്ളിയില്‍ മുപ്പതിനായിരത്തിലധികം മലയാളി വോട്ടര്‍മാരുണ്ട്. ബി.ടി.എം. ലേഔട്ടിലും ബെംഗളൂരു സൗത്തിലും ഇരുപത്തി അയ്യായിരത്തോളം മലയാളി വോട്ടര്‍മാരാണുള്ളത്. മലയാളികള്‍ ഏറെയുള്ള സര്‍വജ്ഞനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ മലയാളി സ്ഥാനാര്‍ത്ഥികളുെ മല്‍സരത്തിനുണ്ട്. മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രമുഖ പാര്‍ട്ടികള്‍ തുറുപ്പ് ചീട്ടുകള്‍ ഇറക്കുകയാണ്.ബിജെപി സ്താനാര്‍ത്ഥികള്‍ക്കായി വോട്ട് പിടിക്കാന്‍ ബിജെപി മലയാളി സെല്‍ സജീവമായി രംഗത്തുണ്ട്.

അതുപോലെ മലയാളി വോട്ടര്‍മാരെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ബല്ലാരി ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു.മേയ് 4, 5 തീയതികളില്‍ കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാട്രായനപുര, ദാസറഹള്ളി, കെ.ആര്‍. പുരം, സര്‍വജ്ഞനഗര്‍, സി.വി. രാമന്‍നഗര്‍, ബി.ടി.എം. ലേഔട്ട്,ജയനഗര്‍, ശാന്തിനഗര്‍, ബൊമ്മനഹള്ളി എന്നീ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും.അതേസമയം ബെംഗളൂരുവിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കച്ചവടവും മറ്റുമായി മലയാളികള്‍ നിറഞ്ഞുനില്‍ക്കുകയാണ്. എങ്കിലും മലയാളികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ നിര്‍ത്തലാക്കാന്‍ ജനപ്രതിനിധികള്‍ ഇതുവരെ മുന്‍കൈ എടുത്തില്ലെന്നത് ഇരു പാര്‍ട്ടികളുടേയും പോരായ്മയാണ്.

English summary
Karnataka election; malayalee voters will crucial for parties,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X