കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സഹചുമതല കെ. അണ്ണാമലൈക്ക്
കർണാടകയിലെ 224 അംഗ നിയമ സഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം

ന്യൂഡൽഹി: 2023ലെ കർണാടക തിരഞ്ഞെടുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെ ഏൽപിച്ച് ബി.ജെ.പി. ബി.ജെ.പി തമിഴ്‌നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈക്ക് സഹ ചുമതലയും നൽകി. പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ശനിയാഴ്ചയാണ് നിയമനം നടത്തിയത്.
കർണാടകയിലെ 224 അംഗ നിയമ സഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തുക എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം
. 224ൽ 150 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം വെക്കുന്നത്. നേരത്തെ ഉത്തർപ്രദേശിന്റെ ചുമതല വഹിച്ചിരുന്ന പ്രധാനായിരുന്നു. സംസ്ഥാനത്ത് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ബിജെപി നേതൃത്വത്തിന്റെ അഭിനന്ദനങ്ങൾ നേടിയിരുന്നു.
ജനതാദൾ സെക്യുലറുമായി (ജെ.ഡി.എസ്) തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യവും പാർട്ടി തള്ളിയിട്ടുണ്ട്. അതേസമയം, അടുത്തിടെ സമാപിച്ച ഭാരത് ജോഡോ യാത്രയുടെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. നേരത്തെ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന പ്രധാൻ, സംസ്ഥാനത്ത് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ബി.ജെ.പി നേതൃത്വത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കേന്ദ്രബജറ്റിലൂടെ കർണാടക പിടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന സൂചന ബജറ്റിലുണ്ടായിരുന്നു. കർണാടകയിലെ വരൾച്ച ബാധിത പ്രദേശങ്ങൾക്കായി 5,300 കോടി രൂപ സഹായം നൽകുമെന്നാണ് നിർമല സീതാരാമന്റെ പ്രഖ്യാപനം നടതത്തിയത്. സംസ്ഥാനത്തെ കർഷകർക്കായി ബി ജെ പി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കിക്കൊണ്ടിരിക്കേയാണ് ബജറ്റ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കേന്ദ്രത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വരികയും ചെയ്തു.
അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രിക്കും നന്ദി അറിയിക്കുന്നുവെന്നാണ്-ബസവരാജ് ബൊമ്മൈ പറഞ്ഞത്. വരൾച്ച ബാധിത ജില്ലകളായ ചിത്രദുർഗ, തുംകൂർ, ദാവൻഗെരെ എന്നിവിടങ്ങളിൽ ഭദ്രാ നദിയിൽ നിന്ന് ജലം ലഭ്യമാക്കി ചിക്കമംഗളൂരു പ്രദേശത്ത് മൈക്രോ ഇറിഗേഷൻ ലഭ്യമാക്കുന്ന അപ്പർ ഭദ്ര പദ്ധതയാണ് കേന്ദ്രം നടപ്പിലാക്കാനായി ഒരുങ്ങുന്നത്.












Click it and Unblock the Notifications