കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പരം വാക്പോര് നടത്തി മോദിയും രാഹുലും, പോരാട്ടച്ചൂടിൽ കർണാടക

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെല്ലാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രചാരണത്തിൽ കോൺഗ്രസ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം. ദേശീയതയും ദേശസ്നേഹവുമാണ് മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന ആയുധം.ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ സ്ട്രൈക്ക്’ ചോദ്യം ചെയ്ത കോൺഗ്രസ് പാർട്ടിയും ദേശീയതയെ പരിഹസിക്കുകയായിരുന്നെന്നു കലബുറഗിയിലെ റാലിയിൽ മോദി കുറ്റപ്പെടുത്തി.

ദേശീയ നായകൻമാരെയും ചരിത്രത്തെയും മറക്കുന്നത് കോൺഗ്രസിലെ ഒരു കുടുംബത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.മല്ലികാർജുൻ ഖർഗെയുടെ പേരിൽ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നേടിയ കോൺഗ്രസ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദവി നിഷേധിച്ചെന്നും ബെള്ളാരിയിലെ പ്രചരണത്തിനിടെ മോദി പറഞ്ഞു. കർണാടകയിൽ ത്രിശങ്കു സഭയുണ്ടാകുമെന്നത് കോൺഗ്രസിന്റെ പ്രചാരണമാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കും എന്നും അദേഹം കുട്ടി ചേർത്തു.ഇന്ത്യയുടെ സിലിക്കൺ സിറ്റിയെ 'സിൻ വാലി’ ആക്കുന്നതായിരുന്നു കോൺഗ്രസ് ഭരണമെന്ന് ബെംഗളൂരുവിലെ കെങ്കേരിയ...

 narendra-modi-rahul-gandhi

ഇന്ത്യയുടെ സിലിക്കൺ സിറ്റിയെ 'സിൻ വാലി’ ആക്കുന്നതായിരുന്നു കോൺഗ്രസ് ഭരണമെന്ന് ബെംഗളൂരുവിലെ കെങ്കേരിയ നടന്ന റാലിയിൽ മോദി വിമർശിച്ചു.അതേസമയം മോദിയുടെ വിമർശനങ്ങൾക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ .
സംസ്ഥാനത്ത് ബിജെപി ഗബ്ബർസിങ്ങുമാരുടെ സംഘത്തെത്തന്നെ ഇറക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചത്.അഴിമതിക്കേസിൽ ജയിലിലായിരുന്ന റെഡ്ഡി സഹോദരൻമാരെ ഉൾപ്പെടെ നിയമസഭയിലെത്തിക്കാനാണ് ശ്രമം.

അഴിമതിക്കെതിരെ പോരാട്ടമെന്ന് ബിജെപി പ്രസംഗിക്കുന്നത് പരിഹാസ്യമാണെന്നും കർണ്ണാടകയിലെ ബീദറിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി വിമർശിച്ചു. ഖനി വ്യവസായി ജനാർദന റെഡ്ഡിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിഞ്ഞു മാറുകയാണ്.റെഡ്ഡി സഹോദരൻമാരെ നിയമസഭയിലെത്തിക്കാനല്ല ശ്രമിക്കുന്നതെന്ന് മോദി പറയുമോ.തന്നെക്കുറിച്ച് മോദി നടത്തുന്ന പരാമർശങ്ങൾ ങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് ചേർന്നതല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.രാഹുലോ മോദിയോ അല്ല തിരഞ്ഞെടുപ്പിലെ വിഷയം, മറിച്ച് കർണാടകയുടെ വികസനമാണ്. സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് പറയാതെ വ്യക്തിഹത്യ നടത്താനാണ് മോദി ശ്രമിക്കുന്നത്.

അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഞാനും ഭാരതീയനാണ്. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കില്ല.മോദിയും ഞാനും തമ്മിലുള്ള വ്യത്യാസം അതാണ് അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും പരസ്പരം ആരോപണം ഉന്നയിച്ചും കുറ്റപെടുത്തിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തി പ്രാപിക്കുയാണ് കർണ്ണാടകയിൽ.

English summary
Karnataka election; Rahul Gandhi and Narendra Modi verbal fight in election campaigns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X