Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ഫലം: വോട്ടെണ്ണല്‍ തുടങ്ങി; ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്; മുന്നേറ്റം നൂറിലേറെ സീറ്റുകളില്‍

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകളില്‍ ബിജെപി മുന്നിട്ട് നിന്നെങ്കിലും കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നു. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് മത്സരമാണ് നല്‍കുന്നത് എന്ന ഫലസൂചനകളാണ് ആദ്യമണിക്കൂറില്‍ പുറത്ത് വരുന്നത്. ബിജെപി 92 സീറ്റിലും കോണ്‍ഗ്രസ് 104 സീറ്റിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 25 സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റിലും ആണ് ലീഡ് ചെയ്യുന്നത്.

സംസ്ഥാനത്തെ 36 കേന്ദ്രങ്ങളില്‍ ആണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഉച്ചയോടെ ഫലത്തിന്റെ വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാസവരാജ് ബൊമ്മൈ, സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരെല്ലാം ആദ്യഫല സൂചനകള്‍ പ്രകാരം ലീഡ് ചെയ്യുന്നുണ്ട്.

karnataka election results 2023 trends

നിലവില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആണ് എണ്ണുന്നത്. ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 73.19 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 113 സീറ്റാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കൂടുതല്‍ എക്സിറ്റ് പോള്‍ സര്‍വേകളും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചത്.

അതേസമയം എന്നാല്‍, ചില സര്‍വേകള്‍ തൂക്കുസഭയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജെ ഡി എസ് നിലപാട് നിര്‍ണായകമാകും. ജെ ഡി എസിന് 15 സീറ്റില്‍ കൂടുതല്‍ ലഭിക്കും എന്നാണ് എല്ലാ സര്‍വേകളും പറഞ്ഞത്.

Karnataka Assembly Election result 2023

മധ്യകര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആണ് നേട്ടം. ഇവിടെ ബിജെപിയേക്കാള്‍ ഇരട്ടി സീറ്റിന് മുന്നിലാണ് കോണ്‍ഗ്രസ്. ഓള്‍ഡ് മൈസൂരുവില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. ആദ്യഫല സൂചനകളില്‍
ചന്നപട്ടണ മണ്ഡലത്തില്‍ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പിന്നിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+