കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്ക് പാലിക്കാതെ വോട്ടില്ല; കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി ഗോത്രവിഭാഗം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; തിരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെ പെരുമഴക്കാലം കൂടിയാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയാല്‍ ഈ വാഗ്ദാനങ്ങള്‍ മറക്കുന്നത് സ്ഥിരം സംഭവമാണ്. രാഷ്ട്രിയക്കാര്‍ക്കൊപ്പം ജനങ്ങളും ഈ വാഗ്ദാനങ്ങല്‍ മറക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും വാഗ്ദാനങ്ങളുമായി വരുന്ന നേതാവിന് വോട്ട് നല്‍കി വിജയിപ്പിക്കും. എന്നാല്‍ ഈ രീതിയ്ക്ക് അപവാദമായിരിക്കുകയാണ് കര്‍ണാടകയിലെ ഒരു കൂട്ടം ഗോത്ര വിഭാഗം.

തന്ന വാക്ക് പാലിക്കാതെ ആരും ഈ വഴിക്ക് വരേണ്ടെന്നാണ് ഇവരുടെ നിലപാട്.ഹുന്‍സൂര്‍ നിയോജക മണ്ഡലത്തിലെ ജേനു കുറുബ വിഭാഗത്തിലുള്‍പ്പെടുന്ന വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് സ്ഥാനാര്‍ഥികളെ അറിയിച്ചത്.നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിനുള്ളില്‍ ആറ് കോളനികളിലായി താമസിക്കുന്ന ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇന്നും ലഭ്യമായിട്ടില്ല.

jenukuruba

വന്യമൃഗശല്യം കൊണ്ട് പൊറുതിമുട്ടുന്ന ഇവരുടെ പുനരധിവാസ നടപടികളും പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണ്. ഹുന്‍സൂരിന് പുറമെ എച്ച്ഡി കോട്ടെ, നഞ്ചന്‍ഗുഡ്, ഗുണ്ടല്‍പേട്ട്, വിരാജ്‌പേട്ട് മണ്ഡലങ്ങളിലാണ് ഗോത്ര വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ കൂടുതലായി ഉള്ളത്.മെയ് 12നാണ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്. പാര്‍ട്ടികളെല്ലാം തന്നെ പ്രചരണത്തിന്റെ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് ഗോത്ര വിഭാഗങ്ങളുടെ ഈ തീരുമാനം.

English summary
karnataka election tribal group plan to boycott the election. jenu kuruba tribe in karnataka frustrated due to they were avoided from political parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X